Connect with us

Gulf

ഫ്‌ളൈ ദുബൈ ബിസിനസ് ക്ലാസ് തുടങ്ങുന്നു

Published

|

Last Updated

ദുബൈ: യാത്രക്കാരുടെ നിരന്തരമായ അഭ്യര്‍ഥന മാനിച്ച് ദുബൈ ഏവിയേഷന്‍ കോര്‍പ്പറേഷന്റെ ചെലവ് കുറഞ്ഞ വിമാനക്കമ്പനിയായ ഫൈഌദുബൈ ബിസിനസ് ക്ലാസ് ആരംഭിക്കുന്നു. നിലവില്‍ 60 കേന്ദ്രങ്ങളിലേക്കാണ് ഫ്‌ളൈ ദുബൈ യാത്ര നടത്തുന്നത്. ഇതോടെ എക്കോണമി ക്ലാസില്‍ യാത്ര ചെയ്യുന്നവര്‍ക്കും കൂടുതല്‍ സൗകര്യം ലഭിക്കുമെന്നും സി ഇ ഒ ഗൈത്ത് അല്‍ ഗൈത്ത് പറഞ്ഞു.
ഇറ്റാലിയന്‍ നിര്‍മിത തുകളോടു കൂടിയ 12 സീറ്റുകളായിരിക്കും ഫൈഌദുബൈ വിമാനത്തില്‍ ഉണ്ടാവുക, രണ്ടു സീറ്റുകള്‍ തമ്മില്‍ 42 ഇഞ്ചിന്റെ അകലം ഉണ്ടാകും. ഓരോ സീറ്റിലും ഇരിക്കുന്നവരുടെ സൗകര്യം നോക്കാനായി ഓരോ ജോലിക്കാരെ നിയമിക്കും. 12.1 ഇഞ്ച് വലിപ്പമുള്ള ടച്ച് സ്‌ക്രീന്‍ ടി വി സൗകര്യവും വിനോദ സിനിമകളും മറ്റു ഗെയിമുകളും സജ്ജീകരിച്ചിരിക്കും. 90 മിനിറ്റിന് മുകളില്‍ യാത്ര ചെയ്യുന്നവര്‍ക്ക് മൂന്നു നേരം ഭക്ഷണവും അതില്‍ താഴെ സമയം യാത്ര ചെയ്യുന്നവര്‍ക്ക് അതിനു ആനുപാതികമായ “ക്ഷണവും നല്കുന്നതായിരിക്കും. ചെക്ക് ഇന്‍ സൗകര്യം 24 മണിക്കൂറുകള്‍ മുന്‍പേ തന്നെ ടെലിഫോണിലൂടെയും അല്ലാതെയും സാധ്യമാകും, മുന്‍കൂട്ടി ഇഷ്ട”ഭക്ഷണം തിരഞ്ഞെടുക്കാനും കഴിയും.

Latest