വൈദ്യുതി ഉത്പാദനം: കല്‍ക്കരി ഇറക്കുമതിയുടെ ചെലവ് ഉപഭോക്താക്കള്‍ വഹിക്കണം

Posted on: June 21, 2013 4:07 pm | Last updated: June 21, 2013 at 4:09 pm
SHARE

chidambaramന്യൂഡല്‍ഹി: വൈദ്യുതി ഉത്പാദനത്തിന് ആവശ്യമായ കല്‍ക്കരി ഇറക്കുമതിക്ക് വേണ്ടിവരുന്ന ഉയര്‍ന്ന ചെലവ് ഉപഭോക്താക്കളുടെ മേല്‍ ചുമത്താന്‍ കേന്ദ്രം കമ്പനികള്‍ക്ക് അനുമതി നല്‍കി. സാമ്പത്തിക കാര്യങ്ങള്‍ക്കുള്ള മന്ത്രിതല സമിതിയാണ് ഇതുസംബന്ധിച്ച് തീരുമാനമെടുത്തതെന്ന് ധനമന്ത്രി പി ചിദംബരം വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. ഇതോടെ രാജ്യവ്യാപകമായി വൈദ്യുതി നിരക്കില്‍ നേരിയ വര്‍ധന ഉണ്ടാകും. യൂണിറ്റിന് 15 മുതല്‍ 17 പൈസ വരെ വര്‍ധിക്കാനാണ് സാധ്യത.

രാജ്യത്തെ വൈദ്യുതി ഉത്പാദകര്‍ക്ക് വേണമെങ്കില്‍ സ്വന്തമായി കല്‍ക്കരി ഇറക്കുമതി ചെയ്യാം. അതല്ലെങ്കില്‍ അവര്‍ക്ക് വേണ്ടി കോള്‍ ഇന്ത്യ കല്‍ക്കരി ഇറക്കുമതി ചെയ്യും. ഇതിനാവശ്യമായ തുക വൈദ്യുതി നിരക്ക് വര്‍ധനയിലൂടെ കണ്ടെത്തും – ചിദംബരം വ്യക്തമാക്കി.

രൂപയുടെ വില ഇടിയുന്നതില്‍ ആശങ്കപ്പെടേണ്ടതില്ലെന്നും ധനമന്ത്രി പറഞ്ഞു. ഇത് നിയന്ത്രിക്കാന്‍ ആവശ്യമായ നടപടികള്‍ റിസര്‍വ് ബേങ്ക് സ്വീകരിച്ചിട്ടുണ്ട്. മികച്ച സാമ്പത്തിക ഉപദേശ്ടാക്കളാണ് നമുക്കുള്ളത്. ജനങ്ങള്‍ ഭീതിതരാകേണ്ട കാര്യമില്ല. ഇത് ലോകത്ത് എല്ലായിടത്തും സംഭവിക്കുന്ന കാര്യമാണെന്നും ചിദംബരം പറഞ്ഞു.