ചാനല്‍ ചര്‍ച്ചകളില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലസാഹിത്യത്തിന്റെ ആളുകള്‍: മമത

Posted on: June 21, 2013 3:20 pm | Last updated: June 21, 2013 at 3:20 pm
SHARE

mamathaകൊല്‍ക്കത്ത: ചാനല്‍ ചര്‍ച്ചകള്‍ക്കെതിരെ പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജിയുടെ രൂക്ഷ വിമര്‍ശം. ദിവസവും വൈകുന്നേരം ചാനലുകളില്‍ നടക്കുന്ന ചര്‍ച്ചകളില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലപ്രകൃതക്കാരാണെന്ന് മമതാ ബാനര്‍ജി ആരോപിച്ചു. ബര്‍ദാന്‍ ജില്ലയിലെ ഖല്‍സിയില്‍ ഒരു പൊതുസമ്മേളനത്തെ അഭിസംബോധന ചെയ്യവെയാണ് തന്നെ വിമര്‍ശിക്കുന്ന ചാനലുകളെയും അതില്‍ ചര്‍ച്ചകകളില്‍ പങ്കെടുക്കുന്നവരെയും മമതാ ബാനര്‍ജി മോശം ഭാഷയില്‍ വിമര്‍ശിച്ചത്.

എല്ലാ വൈകുന്നേരങ്ങളിലും ഒന്നോ രണ്ടോ ബലാത്സംഗ സംഭവങ്ങളാണ് ചാനല്‍ ചര്‍ച്ചകളില്‍ നിറയുന്നത്. ഈ ചര്‍ച്ചയില്‍ പങ്കെടുക്കുന്ന പൊതുപ്രവര്‍ത്തകര്‍ എന്ന് അവകാശപ്പെടുന്നവര്‍ യഥാര്‍ഥത്തില്‍ പണം വാങ്ങി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവരാണ്. ഇവരില്‍ പലരും അശ്ലീല സാഹിത്യത്തില്‍ താത്പര്യമുള്ളവരാണെന്നും ബംഗാളിലെ അമ്മമാരെയും പെണ്‍മക്കളേയും അപമാനിക്കുകയാണ് ഇവര്‍ ചെയ്യുന്നതെന്നും മമത പറഞ്ഞു.