മണിപ്പാലില്‍ മലയാളി പെണ്‍കുട്ടി കൂട്ട മാനഭംഗത്തിനിരയായി

Posted on: June 21, 2013 2:13 pm | Last updated: June 21, 2013 at 2:13 pm
SHARE

rapeമണിപ്പാല്‍: മണിപ്പാലില്‍ മലയാളി വിദ്യാര്‍ഥിനി കൂട്ടമാനഭംഗത്തിനിരയായി. മണിപ്പാല്‍ കസ്തൂര്‍ബാ മെഡിക്കല്‍ കോളജിലെ നാലാം വര്‍ഷ എം ബി ബി എസ് വിദ്യാര്‍ഥിനിയായ തിരുവനന്തപുരം സ്വദേശിനിയാണ് പീഡിപ്പിക്കപ്പെട്ടത്. കസ്തൂര്‍ബാ മെഡിക്കല്‍ കോളജിലെ തീവ്രപരിചരണ വിഭാഗത്തില്‍ പ്രവേശിക്കപ്പെട്ട പെണ്‍കുട്ടിയുടെ നില ഗുരുതരമാണെന്ന് ആശുപത്രി റിപ്പോര്‍ട്ടുകള്‍ പറയുന്നു.

ഇന്നലെ രാത്രിയാണ് പെണ്‍കുട്ടി മാനഭംഗത്തിനിരയായത്. ഓട്ടോറിക്ഷയിലെത്തിയ മൂന്നംഗസംഘമാണ് പെണ്‍കുട്ടിയെ ആക്രമിച്ചതെന്നാണ് സൂചന. സംഭവത്തില്‍ മണിപ്പാല്‍ പോലീസ് കേസെടുത്ത് അന്വേഷണം തുടങ്ങിയിട്ടുണ്ട്.