കരിപ്പൂര്‍ കേന്ദ്രീകരിച്ച് മനുഷ്യക്കടത്ത് നടന്നതായി സി ബി ഐ

Posted on: June 21, 2013 12:35 pm | Last updated: June 21, 2013 at 12:35 pm
SHARE

passport seva kendramമലപ്പുറം: കരിപ്പൂര്‍ കേന്ദ്രീകരിച്ച് വന്‍ മനുഷ്യക്കടത്ത് നടന്നതായി സി ബി ഐ കണ്ടെത്തി. പാസ്‌പോര്‍ട്ട് ഓഫീസില്‍ കഴിഞ്ഞ ദിവസം നടത്തിയ പരിശോധനയിലാണ് ഇത് സംബന്ധിച്ച തെളിവുകള്‍ ലഭിച്ചത്. മനുഷ്യക്കടത്തിന് പിന്നിലെ തീവ്രവാദ ബന്ധത്തെ കുറിച്ചും അന്വേഷിക്കും.

പാസ്‌പോര്‍ട്ട് ഓഫീസറുടെ നിയമനവും നിയമവിരുദ്ധമെന്ന് സൂചനയുണ്ട്. ലീഗ് നേതാക്കളുടെ ഗണ്‍മാനായിരുന്ന ആളെയാണ് പാസ്‌പോര്‍ട്ട് ഓഫീസറായി നിയമിച്ചത്.

പാസ്‌പോര്‍ട്ട് ഓഫീസര്‍ക്കെതിരെ ആരോപണങ്ങളുയര്‍ന്നതിനെ തുടര്‍ന്നായിരുന്നു കഴിഞ്ഞ ആഴ്ച്ച പാസ്‌പോര്‍ട്ട് ഓഫീസിലും പാസ്‌പോര്‍ട്ട് ഓഫീസറുടെ വീട്ടിലും സി ബി ഐ റെയ്ഡ് നടത്തിയത്.