സര്‍ക്കാറിന്റെ ലക്ഷ്യം മുഖ്യമന്ത്രിയുടെ കരുതല്‍ മാത്രം: സുകുമാരന്‍ നായര്‍

Posted on: June 21, 2013 11:20 am | Last updated: June 21, 2013 at 11:20 am
SHARE

nssചങ്ങനാശേരി: വികസനവും കരുതലും മുദ്രാവാക്യമായി നടക്കുന്ന യു ഡി എഫ് ഭരണത്തില്‍ മുഖ്യമന്ത്രിയുടെ കരുതല്‍ മാത്രമാണ് ഇപ്പോള്‍ നടക്കുന്നത്. ന്യൂനപക്ഷങ്ങള്‍ക്ക് വേണ്ടി മാത്രമാണ് ഇപ്പോള്‍ സംസ്ഥാനത്ത് ഭരണം നടക്കുന്നത്. അവര്‍ക്ക് വേണ്ടതെല്ലാം വാരിക്കോരി കൊടുക്കുകയാണ്.

സമുദായ നേതാവെന്ന നിലയില്‍ എന്തെങ്കിലും പറഞ്ഞാല്‍ തന്നെ വര്‍ഗ്ഗീയവാദിയായി ചിത്രീകരിക്കാനുള്ള ശ്രമമാണ് ഇപ്പോള്‍ നടക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.