താനെയില്‍ കെട്ടിടം തകര്‍ന്ന് പിഞ്ചുകുഞ്ഞ് ഉള്‍പ്പെടെ പത്ത് പേര്‍ മരിച്ചു

Posted on: June 21, 2013 10:33 am | Last updated: June 21, 2013 at 2:33 pm
SHARE

thane buildingതാനെ: താനെയില്‍ മൂന്നു നില കെട്ടിടം തകര്‍ന്ന് വീണ് പിഞ്ചുകുഞ്ഞ് ഉള്‍പ്പെടെ പത്ത് പേര്‍ മരിച്ചു. സംഭവത്തില്‍ 12 പേര്‍ക്ക് പരിക്കുണ്ട്. പരിക്കേറ്റ ചിലരുടെ നില ഗുരുതരമാണ്.

താനെ ജില്ലയില്‍ ബസാര്‍പത്ത് പ്രദേശത്തെ ‘ശകുന്തള’ ബില്‍ഡിംഗാണ് തകര്‍ന്നത്. പുലര്‍ച്ചെ രണ്ട് മണിയോടെയാണ് അപകടമുണ്ടായത്.

ജൂണ്‍ 10ന് സെന്‍ട്രല്‍ മുബൈയിലെ നാല് നിലകെട്ടിടം തകര്‍ന്നുണ്ടായ അപകടത്തില്‍ 10 പേര്‍ കൊല്ലപ്പെട്ടിരുന്നു.