താഹ്തിയെ ഗോളില്‍ മുക്കി സ്‌പെയിന്‍ സെമിയില്‍

Posted on: June 21, 2013 10:11 am | Last updated: June 21, 2013 at 11:15 am
SHARE

ബ്രസീലിയ: ദുര്‍ബലരായ താഹ്തിയെ എതിരില്ലാത്ത പത്ത് ഗോളുകള്‍ക്ക് തോല്‍പ്പിച്ച് ലോക-യൂറോപ്യന്‍ ചാമ്പ്യന്‍മാരായ സ്‌പെയിന്‍ കോണ്‍ഫെഡറേഷന്‍ കപ്പിന്റെ സെമി ഫൈനലില്‍ കടന്നു. അഞ്ചാം മിനിറ്റില്‍ ടോറസാണ് ഗോളടിക്ക് തുടക്കമിട്ടത്. ടോറസ് നാല് ഗോളുകള്‍ നേടിയപ്പോള്‍ വില്ല മൂന്നും, ഡേവിഡ് സില്‍വ രണ്ടും, ജുവാന്‍ മോട്ട ഒരു ഗോളും നേടി.

നേരത്തെ നൈജീരിയയോട് തോറ്റ താഹ്തി ഇതോടെ ടൂര്‍ണമെന്റില്‍ നിന്നും പുറത്തായി. എങ്കിലും മരക്കാന പോലുള്ള വലിയ വേദിയില്‍ ഒന്നാം നമ്പര്‍ ടീമിനെതിരെ വലിയ ടൂര്‍ണമെന്റില്‍ കളിക്കാനായി എന്നത് താഹ്തിയുടെ ഫുട്‌ബോള്‍ ചരിത്രത്തില്‍ തിളങ്ങി നില്‍ക്കും.