Connect with us

Kozhikode

എസ് വൈ എസ് ആയിരം ഭക്ഷണ കിറ്റുകള്‍ നല്‍കും

Published

|

Last Updated

കോഴിക്കോട്: ദുരിതമനുഭവിക്കുന്ന തീരദേശ കുടുംബങ്ങള്‍ക്ക് എസ് വൈ എസ് ജില്ലാ കമ്മിറ്റി ആയിരം ഭക്ഷണ കിറ്റുകള്‍ നല്‍കും. ദുരിതവും ദുരന്തവും കാരണം അവശത അനുഭവിക്കുന്ന കുടുംബങ്ങള്‍ക്ക് വേണ്ടി സമസ്ത കേരള സുന്നി യുവജന സംഘം സാമൂഹികക്ഷേമ വകുപ്പാണ് പദ്ധതി ആവിഷ്‌കരിച്ചത്. 29ന് തോപ്പയില്‍ കിറ്റ് വിതരണോദ്ഘാടനം നടക്കും. പ്രഥമ ഘട്ടത്തില്‍ 500 കുടുംബങ്ങള്‍ക്കാണ് കിറ്റ് വിതരണം ചെയ്യുക.
ജൂലൈ അഞ്ചിന് വടകര, ആറിന് ചാലിയം, ഏഴിന് പയ്യോളി എന്നീ കേന്ദ്രങ്ങളിലാണ് വിതരണം നടക്കുക. സോണ്‍, സര്‍ക്കിള്‍ കമ്മിറ്റികളുടെ നേതൃത്വത്തില്‍ കൂടുതല്‍ കുടുംബങ്ങള്‍ക്ക് സഹായം എത്തിക്കുന്നതിന് സബ് കമ്മിറ്റികള്‍ക്ക് രൂപം നല്‍കി.
എസ് വൈ എസ് ജില്ലാ സെക്രേട്ടറിയറ്റിന്റെയും ജില്ലാ സാമൂഹികക്ഷേമ വകുപ്പിന്റെയും സംയുക്ത യോഗം ശുക്കൂര്‍ സഖാഫിയുടെ അധ്യക്ഷതയില്‍ ടി കെഅബ്ദുര്‍റഹ്മാന്‍ ബാഖവി ഉദ്ഘാടനം ചെയ്തു. റഹ്മത്തുല്ല സഖാഫി, മുഹമ്മദലി സഖാഫി വള്ളിയാട്, ലത്വീഫ് സഖാഫി, നാസര്‍ ചെറുവാടി, മുല്ലക്കോയ തങ്ങള്‍, കെ എച്ച് കോയ ഹാജി, മൊയ്തീന്‍ മുസ്‌ലിയാര്‍, അബ്ദുര്‍റഹ്മാന്‍ ഹാജി കൈരളി സംബന്ധിച്ചു. ഹുസൈന്‍ മാസ്റ്റര്‍ സ്വാഗതവും ബശീര്‍ മുസ്‌ലിയാര്‍ നന്ദിയും പറഞ്ഞു.

 

Latest