Connect with us

Malappuram

പി എസ് എം ഒ കോളജ് അനിശ്ചിത കാലത്തേക്ക് അടച്ചു; കോളജ് പ്രിന്‍സിപ്പലിനെ മുറിയില്‍ പൂട്ടിയിട്ടു

Published

|

Last Updated

തിരൂരങ്ങാടി: പിഎസ്എംഒ കോളജ് യൂനിയനും എം എസ് എഫും ചേര്‍ന്ന് പ്രിന്‍സിപ്പലിനെ ഓഫീസില്‍ പൂട്ടിയിട്ടു. ഇന്നലെ രാവിലെ 9.30നാണ് സംഭവം. ഒരുമണക്കൂറിലേറെസമയം പ്രിന്‍സിപ്പലിനെ വിദ്യാര്‍ ഥികള്‍ ഉപരോധിച്ചു.
കഴിഞ്ഞ വര്‍ഷത്തെ കോളജ്‌ഡേക്ക് പ്രിന്‍സിപ്പല്‍ അനുമതി നിഷേധിച്ചു എന്ന് ആരോപിച്ച് യൂനിയന്‍ ചെയര്‍മാന്‍ വി അബ്ദുല്‍ വഹാബ്, ജന:സെക്രട്ടറി ഫാത്തിമത്തു സുഫീല, സി കെ ഇര്‍ഷാദ്, കെ ജംഷാദ്, കെപി അഫ്‌സല്‍ തുടങ്ങിയവരുടെ നേതൃത്വത്തില്‍ എത്തിയ വിദ്യാര്‍ഥികള്‍ പ്രിന്‍സിപ്പല്‍ പ്രൊഫ. എം ഹാറൂനിന്റെ ഓഫീസില്‍ മുദ്രാവാക്യം വിളിച്ചുകൊണ്ട് മുറിക്കകത്ത് കടന്ന് അകത്ത് നിന്ന് പൂട്ടുകയായിരുന്നു.
വിവരമറിഞ്ഞ് എത്തിയ തിരൂരങ്ങാടി എസ് ഐ. എ സുനിലിന്റെ നേതൃത്വത്തിലുള്ളപോലീസ് പ്രശ്‌നം ചര്‍ച്ച ചെയ്യാമെന്ന് പറഞ്ഞതോടെയാണ് ഉപരോധംഅവനാനിപ്പിച്ചത്. അതേ സമയം പി എസ് എം ഒയില്‍ നടന്നകഴിഞ്ഞ സിസോണ്‍ കലോത്സവത്തോടുകൂടി തുടങ്ങിയതാണ് പ്രിന്‍സിപ്പലും വിദ്യാര്‍ഥി യൂനിയനും തമ്മിലുള്ള പ്രശ്‌നം. അതിനിടെ ഇവിടത്തെ റിട്ട. അധ്യാപകന്റെ കാറ ്‌കേടുവരുത്തി എന്നതിന് പ്രിന്‍സിപ്പാള്‍ യൂനിയന്‍ ഭാരവാഹികള്‍ക്കെതിരെ പോലീസില്‍ പരാതി നല്‍കിയിരുന്നു. ഇതിന് നഷ്ടപരിഹാരം നല്‍കാതെ യൂനിയനുമായി സഹകരക്കുകയില്ലെന്ന് കോളജ് കൗണ്‍സിലിന്റെ തീരുമാനമാണെന്നാണ് പ്രിന്‍സിപ്പാളിന്റെ പക്ഷം. വിദ്യാര്‍ഥി സമരം കാരണം കോളേജ് അനിശ്ചിതമായി അടച്ചതായി പ്രിന്‍സിപ്പാള്‍ പത്രക്കുറിപ്പില്‍ അറിയിച്ചു.

Latest