Connect with us

Malappuram

അന്യ സര്‍വകലാശാലകളിലെ പി ജി കോഴ്‌സുകള്‍ക്ക് കേരളത്തില്‍ അംഗീകാരമില്ല

Published

|

Last Updated

വണ്ടൂര്‍: വിവിധ രാജ്യങ്ങളിലെയും അന്യ സംസ്ഥാനങ്ങളിലെയും പ്രശസ്ത സര്‍വകലാശാലകളില്‍ നിന്നും ബിരുദാനന്തര പഠനം പൂര്‍ത്തിയാക്കിയവര്‍ക്ക് സംസ്ഥാനത്തെത്തുമ്പോള്‍ വിലയില്ലാത്ത അവസ്ഥ. രാജ്യാന്തര പ്രശ്‌സ്തി നേടിയ സ്ഥാപനങ്ങളില്‍ നിന്ന് ബിരുദാനന്തര പഠനം പൂര്‍ത്തിയാക്കിയവര്‍ക്ക് പോലും കേരളത്തിലെ സര്‍വകലാശാലകള്‍ അംഗീകാരം നല്‍കാത്ത സ്ഥിതിയാണുള്ളത്.
പലതിനും അംഗീകാരമില്ലാത്തതിനാല്‍ നിരവധി പേര്‍ക്ക് അവസരം നഷ്ടപ്പെടാന്‍ കാരണമാകുകയാണ്. ലണ്ടനിലെ ചില കോളജുകളില്‍ നിന്ന് പഠനം പൂര്‍ത്തിയാക്കിയവര്‍ക്കാണ് ഇത്തരത്തില്‍ പ്രയാസം നേരിട്ടത്. കൂടാതെ തമിഴ്‌നാട്ടിലെ വിവിധ സര്‍വകലാശാലകള്‍ നടത്തുന്ന ബിരുദാനന്തര കോഴ്‌സുകളില്‍ പലതിനും സംസ്ഥാന ഒരു കോളജിന്റെയും അംഗീകാരമില്ല. അണ്ണാമലൈ സര്‍വകലാശാലയുടെ കോഴ്‌സുകളില്‍ ചിലതിന് മാത്രമാണ് അല്‍പ്പമെങ്കിലും അംഗീകാരമുള്ളത്.
മദ്രാസ് സര്‍വകലാശാല, പെരിയാര്‍ സര്‍വകലാശാല, മധുര കാമരാജ് തുടങ്ങിയവയുടെ കോഴ്‌സുകളില്‍ പലതിനും കേരളത്തില്‍ അംഗീകാരമില്ല. വിദൂര വിദ്യാഭ്യാസ കോഴ്‌സുകള്‍ പഠിക്കുന്ന വിദ്യാര്‍ഥികളാണ് ഇത്തരത്തില്‍ വഞ്ചിതരാകുന്നത്.
കോഴ്‌സുകള്‍ക്ക് അംഗീകാരമുണ്ടെന്ന് തെറ്റിദ്ധരിപ്പിച്ചാണ് വിദൂര വിദ്യാഭ്യാസ കോഴ്‌സുകളുടെ പഠന കേന്ദ്രങ്ങള്‍ ഉദ്യോഗാര്‍ഥികളെ ചേര്‍ക്കുന്നത്. രണ്ടു വര്‍ഷത്തിന് ശേഷം കോഴ്‌സ് പൂര്‍ത്തിയാക്കി ഇറങ്ങുമ്പോഴായാരിക്കും പലരും വാസ്തവം തിരിച്ചറിയുന്നത്. കേരളത്തിലെ സര്‍വകലാശാലകളില്‍ പ്രസ്തുത കോള്‍സുകള്‍ക്ക് അംഗീകാരമുണ്ടോയെന്ന് അധികമാരും അന്വേഷിക്കാറില്ല.

 

---- facebook comment plugin here -----

Latest