Connect with us

Wayanad

ജില്ലയിലെ രണ്ട് കോടതികളില്‍ മജിസ്‌ട്രേറ്റുമാരില്ല; കേസുകള്‍ കെട്ടിക്കിടക്കുന്നു

Published

|

Last Updated

മാനന്തവാടി : ജില്ലയിലെ രണ്ട് കോടതികളില്‍ മജിസ്‌ട്രേററുമാരില്ലാത്തതിനാല്‍ കേസുകള്‍ തീര്‍പ്പാക്കുന്നതിന് കാലതാമസം നേരിടുന്നു.
മാനന്തവാടി ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതി രണ്ട്, സുല്‍ത്താന്‍ ബത്തേരി ജെ എഫ് സി എം ഒന്ന് എന്നീ കോടതികളിലാംേ മജിസ്‌ട്രേറ്റുമാരുടെ ഒഴിവുകളുള്ളത്. മജിസ്‌ട്രേറ്റുമാരുടെ പൊതുസ്ഥലമാറ്റത്തോടനുബന്ധിച്ചാണ് ഈ രണ്ട് കോടതികളിലേയും മജിസ്‌ട്രേറ്റുമാരെ മാറ്റിയത്. കഴിഞ്ഞ മാസം പത്തിന് മജിസ്‌ട്രേറ്റുമാര്‍ റിലീവ് ചെയ്യുകയും ചെയ്തു. എന്നാല്‍ ഒന്നരമാസമായിട്ടും പകരക്കാരെ നിയമിക്കാത്തതാണ് കക്ഷികള്‍ക്കും പോലീസിനും തലവേദനയായി മാറുന്നത്. മാനന്തവാടി കോടതിക്ക് കീഴില്‍ കമ്പളക്കാട്, മാനന്തവാടി, തിരുനെല്ലി, പടിഞ്ഞാറത്തറ, മാനന്തവാടി ട്രാഫിക് എന്നീ സ്റ്റേഷന്‍ പരിധികളിലേയും ബത്തേരിയില്‍ ബത്തേരി, അമ്പലവയല്‍, കേണിച്ചിറ, പുല്‍പ്പള്ളി, ട്രാഫിക് സ്റ്റേഷന്‍ എന്നിവിടങ്ങളിലെ കേസുകളെല്ലാം കൈകാര്യ ചെയ്യുന്നത് ഈ കോടതികളിലാണ്.
എന്നാല്‍ മജിസ്‌ട്രേറ്റുമാരില്ലാത്തതിനാല്‍ ഈ കോതികളിലെ വിചാരണ അടക്കമുള്ള കേസുകള്‍ തീര്‍പ്പാകാതെ പോവുകയാണ്. ജയിലുകളില്‍ വിചാരണ കാത്ത് കഴിയുന്ന തടവുകാരുടേയും വിധി കാത്ത് കഴിയുന് കക്ഷികളെയുമാണ് ഇത് ഏറെ ദുരിതത്തിലാക്കിയിരിക്കുന്നത്. പോലീസ് ചാര്‍ജ് ചെയ്യുന്ന പെറ്റിക്കേസുകളില്‍ പിഴ ഈടാക്കാന്‍ കഴിയാത്തതിനാല്‍ സര്‍ക്കാര്‍ ഖജനാവിന് നഷ്ടം സംഭവിക്കുന്നു. കസ്റ്റഡി കാലാവധി നീട്ടല്‍, റിമാന്‍ഡ് തടവുകാര്‍, അടിയന്തിര പ്രാധാന്യമുള്ള കേസുകള്‍ എന്നിവ ഇപ്പോള്‍ മറ്റു കോടതികളിലാണ് കൈകാര്യം ചെയ്യുന്നത്. ഈ കോടതികളില്‍ കേസുകളുള്ള കക്ഷികള്‍ക്ക് പതിവ് പോലെ കോടതിയില്‍ നിന്നും ഹാജരാകാന്‍ നോട്ടീസ് അയക്കാറുണ്ട്. ഇവര്‍ വക്കീല്‍ മുഖേനയോ അല്ലെങ്കില്‍ നേരിട്ടോ കോടതിയില്‍ എത്തി അടുത്ത തീയതി എഴുതി വാങ്ങി പോവുകയാണ് ചെയ്യുന്നത്. ഇത് കക്ഷികള്‍ക്ക് സാമ്പത്തിക ബാധ്യതയും സമയ നഷ്ടവും ഉണ്ടാക്കുന്നു. പരിശീലനം കഴിഞ്ഞ മജിസ്‌ട്രേറ്റുമാരെ ലഭിക്കാത്തതാണ് നിയമനം വൈകുന്നതിന് കാരണമാകുന്നതെന്നാണ് പറയപ്പെടുന്നത്.
അതെ സമയം പരിശീലനം പൂര്‍ത്തിയായ മജിസ്‌ട്രേറ്റുമാരെ മറ്റു ജില്ലകളില്‍ നിയമിച്ചതിനാലാണ് ഇവിടെ തസ്തിക ഒഴിഞ്ഞ് കിടക്കുന്നതെന്നും സൂചനയുണ്ട്. കോടതികള്‍ അടഞ്ഞ് കിടക്കുന്നത് പോലീസിന് ഏറെ തലവേദന സൃഷ്ടിച്ചിരിക്കുകയാണ്.

Latest