Connect with us

Gulf

'ഹാസില' ജീവകാരുണ്യപദ്ധതി നാളെ ഉദ്ഘാടനം ചെയ്യും

Published

|

Last Updated

ദുബൈ: കെ എം സി സി വേങ്ങര മണ്ഡലം കമ്മിറ്റി നാട്ടില്‍ നടപ്പാക്കുന്ന ജീവകാരുണ്യ പദ്ധതിയായ “ഹാസില” 2013ന്റെ ഉദ്ഘാടനം നാളെ നടക്കുമെന്ന് ഭാരവാഹികള്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. മന്ത്രി പി കെ കുഞ്ഞാലിക്കുട്ടി മുഖ്യാതിഥിയായിരിക്കും.
വൈകുന്നേരം ആറിന് ഖിസൈസ് മദീന മാളിനു പിറകിലുള്ള ഇന്ത്യന്‍ അക്കാദമി ഹാളിലാണ് പരിപാടി. കെ എം സി സി അംഗങ്ങള്‍ക്കിടയില്‍ സാമ്പത്തിക രംഗത്ത് സഹകരണവും കൂട്ടായ്മയും വര്‍ദ്ധിപ്പിക്കുക എന്ന ലക്ഷ്യത്തോടെയാണ് ഹാസില പദ്ധതിക്ക് തുടക്കമിടുന്നതെന്ന് കെ എം സി സി വേങ്ങര മണ്ഡലം പ്രസിഡന്റ് ആവയില്‍ ഉമ്മര്‍ വ്യക്തമാക്കി. മണ്ഡലം കമ്മിറ്റി നടപ്പിലാക്കുന്ന ബൈത്തു റഹ്മ ഭവന പദ്ധതി, കുടിവെള്ള പദ്ധതി, റിലീഫ് സെല്‍, വിദ്യാഭ്യാസ സഹായം തുടങ്ങിയ ജീവകാരുണ്യ പ്രവര്‍ത്തനങ്ങളുടെയും വിദ്യാഭ്യാസ രംഗത്ത് ഉന്നതവിജയം നേടിയവര്‍ക്ക് മുന്‍ വിദ്യാഭ്യാസ മന്ത്രിയും സ്പീക്കറുമായിരുന്ന ചാക്കീരി അഹമദ്കുട്ടി സാഹിബിന്റെ പേരിലുള്ള വിദ്യാഭ്യാസ അവാര്‍ഡിന്റെയും പ്രഖ്യാപനം പി കെ കുഞ്ഞാലിക്കുട്ടി നിര്‍വ്വഹിക്കും.
വ്യത്യസ്ഥ മേഖലകളില്‍ പ്രാഗല്‍ഭ്യം തെളിയിച്ച വ്യക്തികളെ ചടങ്ങില്‍ ആദരിക്കും. തുടര്‍ന്ന് ഗസല്‍ മാന്ത്രികന്‍ ഉമ്പായിയുടെ ഗസല്‍ നെറ്റും അരങ്ങേറും. ബൈത്തുല്‍ റഹ്മ ഫണ്ടിലേക്കുള്ള വിഹിതം അല്‍ഷമാലി ഗ്രൂപ്പ് എം ഡി. സി കെ അബ്ദുല്‍ മജീദ് മന്ത്രിയെ ഏല്‍പ്പിക്കും.
വേങ്ങര മണ്ഡലത്തിലെ ആറ് പഞ്ചായത്തുകളില്‍ ഓരോ വീടുകള്‍ വീതമാണ് ആദ്യഘട്ടത്തില്‍ നടപ്പാക്കുക. ആവയില്‍ ഉമ്മര്‍ അദ്ധ്യക്ഷത വഹിക്കും. മുസ്‌ലിംലീഗ് സംസ്ഥാന സെക്രട്ടറി എം സി മായിന്‍ ഹാജി, ശംസുദ്ദീന്‍ ബിന്‍ മുഹ്‌യുദ്ധീന്‍, ഡോ. പുത്തൂര്‍ റഹ്മാന്‍, പി കെ അന്‍വര്‍ നഹ, പി എ ഇബ്രാഹിം ഹാജി, ഇബ്രാഹിം മുറിച്ചാണ്ടി, ഡോ. ആസാദ് മൂപ്പന്‍ പങ്കെടുക്കും.
ആര്‍ ഷുക്കൂര്‍, ഉമ്മര്‍ ആവയില്‍, വി ടി എം. മുസ്തഫ, എ പി നൗഫല്‍, നിഅ്മത്തുല്ല പങ്കെുടുത്തു.