ഉത്തരാഖണ്ഡില്‍ കുടുങ്ങിയവരെ ഉടന്‍ രക്ഷിക്കണമെന്ന് സുപ്രീം കോടതി

Posted on: June 20, 2013 8:55 pm | Last updated: June 21, 2013 at 12:07 am
SHARE

supreme courtന്യൂഡല്‍ഹി: പ്രളയം രൂക്ഷമായ ഉത്തരാഖണ്ഡില്‍ കുടുങ്ങിക്കിടക്കുന്നവരെ ഉടന്‍ രക്ഷപ്പെടുത്തണമെന്ന് കേന്ദ്ര, സംസ്ഥാന സര്‍ക്കാറുകള്‍ക്ക് സുപ്രീം കോടതി നിര്‍ദേശം നല്‍കി. ദുരിതബാധിത മേഖലകളില്‍ ഉടന്‍ ഭക്ഷണവും കുടിവെള്ളവും മരുന്നും ലഭ്യമാക്കണമെന്നും കോടതി ഉത്തരവിട്ടു.

കഴിഞ്ഞ ഏതാനും ദിവസങ്ങളായി ശക്തമായ പേമാരിയും വെള്ളപ്പൊക്കവും ദുരിതം വിതച്ച ഉത്തരാഖണ്ഡില്‍ മരണസംഖ്യ 200 കവിഞ്ഞതായാണ് ഒടുവിലത്തെ റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നത്. പതിനായിരങ്ങള്‍ ഭവനരഹിതരായിട്ടുണ്ട്.