ശൈഖ് സായിദ് ഗ്രാന്‍ഡ് മസ്ജിദ് ഫോട്ടോഗ്രാഫി വിതരണം ചെയ്തു

Posted on: June 20, 2013 8:56 pm | Last updated: June 20, 2013 at 8:56 pm
SHARE

അബുദാബി: മൂന്നാമത് ശൈഖ് സായിദ് ഗ്രാന്‍ഡ് മസ്ജിദ് സെന്റര്‍ രാജ്യാന്തര ഫോട്ടോഗ്രഫി അവാര്‍ഡ്ദാന ചടങ്ങ് ശ്രദ്ധേയമായി. 70 രാജ്യങ്ങളില്‍ നിന്നുള്ള 5,500 ഫോട്ടോഗ്രാഫര്‍മാര്‍ മാറ്റുരച്ച മത്സരത്തില്‍ ഗ്രാന്‍ഡ് മസ്ജിദ് വിഭാഗത്തില്‍ മലേഷ്യയില്‍ നിന്നുള്ള എഡ്മണ്ട് വിപിംഗ് ഒന്നാം സ്ഥാനം നേടി. കുവൈത്തില്‍ നിന്നുള്ള അബ്ദുല്ല റദാ അക്ബര്‍ രണ്ടാം സ്ഥാനവും യു എ ഇ സ്വദേശി ശുഐബ് ഹിശാം മൂന്നാം സ്ഥാനവും നേടി. ഈ വര്‍ഷം ആദ്യമായി നടന്ന എമിറേറ്റ്‌സ് പാലസ് ഫോട്ടോഗ്രഫി മത്സരത്തില്‍ യു കെയില്‍ നിന്നുള്ള വിക്ടോറിയ ചെങ്കാബും സ്ലോവേനിയയില്‍ നിന്നുള്ള ബോനോസാര്‍ദിക് രണ്ടാം സ്ഥാനവും ഫിലിപ്പൈന്‍സില്‍ നിന്നുള്ള മേരി ഗ്രൈഡ് മൂന്നാം സ്ഥാനവും നേടി.
40,000, 30,000, 20,000 ദിര്‍ഹം വീതവും രണ്ട് ദിവസം എമിറേറ്റ്‌സ് പാലസില്‍ താമസവുമാണ് വിജയികള്‍ക്കു സമ്മാനമായി ലഭിച്ചത്. എമിറേറ്റ്‌സ് പാലസില്‍ നടന്ന പരിപാടിയില്‍ പ്രസിഡന്‍ഷ്യല്‍ മിനിസ്ട്രി അണ്ടര്‍ സെക്രട്ടറിയും ഗ്രാന്‍ഡ് മസ്ജിദ് വൈസ് ചെയര്‍മാനുമായ സുല്‍ത്താന്‍ ദാഹി അല്‍ ഹുമൈരി അവാര്‍ഡ്ദാനം നടത്തി. സെന്റര്‍ ഡയറക്ടര്‍ യൂസുഫ് അല്‍ ഉബൈദലി തുടങ്ങി നിരവധി പ്രമുഖര്‍ സംബന്ധിച്ചു.