കരണക്കുറ്റി പ്രയോഗം പിന്‍വലിക്കാമെന്ന് വിഎസ്

Posted on: June 20, 2013 12:00 pm | Last updated: June 20, 2013 at 12:03 pm
SHARE

VS HAPPY

തിരുവനന്തപുരം:ആഭ്യന്തമന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണനെ കരണത്തടിക്കുമെന്ന പ്രയോഗം പിന്‍വലിക്കാമെന്ന് വിഎസ് സ്പീക്കറെ അറിയിച്ചു. സ്പീക്കര്‍ ജി കാര്‍ത്തികേയനുമായി നടത്തിയ കൂടിക്കാഴ്ചയിലാണ് വിഎസ് അച്ചുതാനന്ദന്‍ ഇക്കാര്യം വ്യക്തമാക്കിയത്. ഇക്കാര്യം സഭയില്‍ വിശദീകരിക്കാന്‍ തയ്യാറാണെന്നും വിഎസ് സ്പീക്കറെ അറിയിച്ചു. ഇന്നലെ നിയമസഭയില്‍ പ്രതിപക്ഷത്തിനു മറുപടി നല്‍കിയപ്പോള്‍ ആഭ്യന്തമന്ത്രി അസഭ്യം പറഞ്ഞുവെന്ന് ആരോപിച്ച് പ്രതിപക്ഷം ബഹളം വെച്ചിരുന്നു.തുടര്‍ന്ന് സഭ ബഹിഷ്‌കരിച്ച് പുറത്തെത്തിയ പ്രതിപക്ഷം നടത്തിയ ധര്‍ണ ഉല്‍ഘാടനം ചെയ്യുമ്പോഴാണ് തിരുവഞ്ചൂരിനെ കരണക്കുറ്റിക്ക് അടികിട്ടേണ്ടതാണെന്നും സഭയില്‍ ആയതിനാലും കൈയ്യെത്തുന്ന ദൂരത്ത് നിന്ന് കുറച്ച് അകലെയായതിനാലുമാണ് അത് കൊള്ളാതിരുന്നുവെന്നുമായിരുന്നു വിഎസ് അച്ചുതാനന്ദന്‍ പറഞ്ഞത്.