മുന്‍ എംഎല്‍എ മാലേത്ത് ഗോപിനാഥപിള്ള അന്തരിച്ചു

Posted on: June 20, 2013 9:09 am | Last updated: June 20, 2013 at 10:10 am
SHARE

കോട്ടയം: മുന്‍ നിയമസഭാംഗം മാലേത്ത് ഗോപിനാഥപിള്ള(87) അന്തരിച്ചു. പുലര്‍ച്ചെ 3.30നു വാര്‍ധക്യസഹജമായ അസുഖത്തെത്തുടര്‍ന്നു കോട്ടയത്തെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. സംസ്‌കാരം പിന്നീട്. 1982 മുതല്‍ മകന്‍ മാലേത്ത് പ്രതാപചന്ദ്രനൊപ്പം കോട്ടയം കുമ്മനത്താണു താമസം.

കോണ്‍ഗ്രസ് എംഎല്‍എയായിരുന്ന മാലേത്ത് ഗോപിനാഥപിള്ള 1957ലും 1960ലും ആറന്‍മുള മണ്ഡലത്തെ പ്രതിനിധീകരിച്ചു.