എയര്‍ ഇന്ത്യയുടെ ടയര്‍ പൊട്ടി: യാത്രക്കാര്‍ സുരക്ഷിതര്‍

Posted on: June 20, 2013 9:50 am | Last updated: June 20, 2013 at 10:04 am
SHARE

AIR INDIAകൊച്ചി: ഡല്‍ഹിയിലേക്കു പോവുകയായിരുന്നു എയര്‍ ഇന്ത്യ വിമാനത്തിന്റെ ടയര്‍ പൊട്ടി. യാത്രക്കാരുമായി റണ്‍വേയിലൂടെ നീങ്ങുമ്പോഴാണ് വിമാനത്തിന്റെ ടയര്‍ പൊട്ടിയത്. യാത്രക്കാര്‍ സുരക്ഷിതരാണ്. തുടര്‍ന്ന് വിമാനം ടേക്ക് ഓഫ് ചെയ്തില്ല. യാത്രക്കാരെ മറ്റൊരു വിമാനത്തില്‍ ഡല്‍ഹിക്ക് അയക്കും.