കോണ്‍ഫെഡറേഷന്‍സ് കപ്പ്: ബ്രസീല്‍, ഇറ്റലി സെമിയില്‍

Posted on: June 20, 2013 6:32 am | Last updated: June 20, 2013 at 8:33 am
SHARE

confederationസാവോ പോളോ: കോണ്‍ഫെഡറേഷന്‍സ് കപ്പ് ഫുട്‌ബോള്‍ ഗ്രൂപ്പ് എയില്‍ കരുത്തരായ ബ്രസീലും ഇറ്റലിയും സെമിഫൈനലില്‍ കടന്നു. വ്യാഴാഴ്ച പുലര്‍ച്ചെ നടന്ന മത്സരത്തില്‍ ബ്രസീല്‍ എതിരില്ലാത്ത രണ്ടു ഗോളിന് മെക്‌സിക്കോയെയും ഇറ്റലി മൂന്നിനെതിരേ നാല് ഗോളുകള്‍ക്ക് ജപ്പാനെയും തോല്‍പ്പിച്ചു. കളിച്ച രണ്ടു മത്സരങ്ങളും തോറ്റ ജപ്പാനും മെക്‌സിക്കോയും ടൂര്‍ണമെന്റില്‍ നിന്ന് പുറത്തായി.

സൂപ്പര്‍ താരം നെയ്മറുടെ ഗോളിലൂടെ ഒന്‍പതാം മിനിറ്റില്‍ തന്നെ ബ്രസീല്‍ മുന്നിലെത്തി. ഗോള്‍ വീണതോടെ ആക്രമണം ശക്തമാക്കിയ മെക്‌സിക്കോ ബ്രസീല്‍ ഗോള്‍ മുഖത്ത് തുടര്‍ച്ചയായ ആക്രമണം നടത്തിയെങ്കിലും വിജയം കണ്ടില്ല. മത്സരം അവസാനിക്കാന്‍ നിമിഷങ്ങള്‍ ശേഷിക്കേയാണ് ബ്രസീല്‍ രണ്ടാം ഗോള്‍ നേടിയത്. മെക്‌സിക്കന്‍ നിരയിലെ രണ്ടുപ്രതിരോധനിരക്കാരെ കബളിപ്പിച്ച് മുന്നേറിയ നെയ്മറുടെ ക്രോസ് പകരക്കാരനായി ഇറങ്ങിയ ജോ മനോഹരമായി വലയിലെത്തിച്ചു.