Connect with us

Wayanad

ഡി എം വിംസില്‍ പ്രത്യേക പനി ചികിത്സാക്ലിനിക്

Published

|

Last Updated

മേപ്പാടി: മഴക്കാലങ്ങളില്‍ വ്യാപകമായി കണ്ടുവരുന്ന വിവിധയിനം പനികളാല്‍ രോഗികള്‍ കഷ്ടപ്പെടുന്ന സാഹചര്യത്തില്‍ ഡി എം വിംസ് ആശുപത്രിയില്‍ 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന പ്രത്യേക പനിക്ലിനിക്ക് ജൂലൈ 31 വരെ സുസജ്ജമായിരിക്കും. ഈ ക്ലിനിക്കിലേക്കുള്ള രജിസ്‌ട്രേഷന്‍, തുടര്‍ന്നുള്ള വൈദ്യപരിശോധന എന്നിവ പൂര്‍ണ്ണമായും സൗജന്യവും ലാബ്, കിടത്തിചികിത്സ, എക്‌സറേ, മരുന്ന് എന്നിവക്ക് 20 ശതമാനം ഇളവും അത്യാസന്നനിലയിലുള്ള രോഗികള്‍ക്ക് പ്രത്യേക ആംബുലന്‍സ് സൗകര്യവും ഉണ്ടായിരിക്കും. ഫോണ്‍-04936 287000.

Latest