തിരൂരങ്ങാടി പഞ്ചായത്ത് ഓഫീസ് കെട്ടിടം ഉദ്ഘാടനം ആറിന്

Posted on: June 20, 2013 7:57 am | Last updated: June 20, 2013 at 7:57 am
SHARE

തിരൂരങ്ങാടി: പുതുതായി നിര്‍മിച്ച തിരൂരങ്ങാടി ഗ്രാമ പഞ്ചായത്ത് ഓഫീസ് കെട്ടിടം അടുത്തമാസം ആറിന് വൈകുന്നേരം മൂന്നിന് മന്ത്രി എം കെ മുനീര്‍ ഉദ്ഘാടനം ചെയ്യും.
പരിപാടിയുടെ വിജയത്തിന് വിപുലമായ സ്വാഗതസംഘം രൂപവത്ക്കരിച്ചു. അതേ സമയം ഉദ്ഘാടനപരിപാടി ബഹിഷ്‌കരിക്കുമെന്ന് പഞ്ചായത്തിലെ കോണ്‍ഗ്രസ്, സി പിഎം അംഗങ്ങള്‍ അറിയിച്ചു. ഇന്നലെ നടന്ന സ്വാഗതസംഘ രൂപവത്ക്കരണ യോഗവും ഇവര്‍ ബഹിഷ്‌ക്കരിച്ചു. പുരാ പദ്ധതി പ്രകാരം ചെമ്മാട് നവരക്കായ വയല്‍ മണ്ണിട്ട് നികത്താനുള്ള പഞ്ചായത്ത് തീരുമാനത്തിലും പ്രശ്‌നങ്ങള്‍ ചര്‍ച്ച ചെയ്യാന്‍ സര്‍വ്വകകക്ഷി യോഗം വിളിക്കാന്‍ പഞ്ചായത്ത് തയ്യാറാവത്തതിലും പ്രതിഷേധിച്ചാണ് ബഹിഷ്‌ക്കരണം.
സ്വാഗതസംഘ രൂപവത്ക്കരണ യോഗം കോണ്‍ഗ്രസ് അംഗങ്ങളായ മനരിക്കല്‍ അശ്‌റഫ്, പി ഹംസ, കെ ബീരാന്‍ഹാജി, സിപി അന്‍വര്‍, എം കുഞ്ഞിമുഹമ്മദ്, സിപി ദാസന്‍, പി സുഹ്‌റാബി, പി ഫാത്തിമ, കെ സുലോചന, സിപിഎം സ്വതന്ത്ര അംഗം സി ആയിശാബി എന്നിവര്‍ ബഹിഷ്‌കരിച്ചു. പഞ്ചായത്ത് നടത്തുന്ന ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ ഒഴികെയുള്ളതെല്ലാം ബഹിഷ്‌കരിക്കുമെന്നും ഇവര്‍ അറിയിച്ചു. തിരൂരങ്ങാടി പഞ്ചായത്ത് ജനകീയ സമിതിയും പരിപാടിയില്‍ നിന്ന് വിട്ടുനില്‍ക്കുമെന്ന് അറിയിച്ചു.