പോളിടെക്‌നിക് പ്രവേശന കൗണ്‍സിലിംഗ്

Posted on: June 20, 2013 7:54 am | Last updated: June 20, 2013 at 7:54 am
SHARE

പാലക്കാട്: സംസ്ഥാനത്തെ പോളിടെക്‌നിക് കോളേജുകളില്‍ ഒഴിവുള്ള സീറ്റുകളിലേക്ക് പ്രവേശനത്തിന് ജൂണ്‍ 20, 21, 22 തീയതികളില്‍ ജില്ലകളിലെ നോഡല്‍ പോളിടെക്‌നിക്കുകളില്‍ കൗണ്‍സിലിങ് നടത്തും. വിശദവിവരങ്ങള്‍ ജില്ലയിലെ നോഡല്‍ പോളിടെക്‌നിക് കോളേജുകളിലും മറ്റ് പോളിടെക്‌നിക് കോളേജുകളിലും ലഭിക്കും. ആദ്യ പ്രവേശനം ലഭിച്ച് കോളേജ് മാറ്റം, ബ്രാഞ്ചു മാറ്റം ഇവ ആഗ്രഹിക്കുന്നവര്‍ ജില്ലാതല കൗണ്‍സിലിങില്‍ പങ്കെടുക്കണം. ജില്ലാതലത്തില്‍ റാങ്ക് ലിസ്റ്റില്‍ ഉള്‍പ്പെട്ടിട്ടുള്ള റാങ്കുകാര്‍ക്കും് മുമ്പ് പ്രവേശനം ലഭിച്ച് അഡ്മിഷന്‍ എടുക്കാത്തവര്‍ക്കും കൗണ്‍സിലിംഗില്‍ പങ്കെടുക്കാം. കൗണ്‍സിലിംഗില്‍ പങ്കെടുക്കുന്നവര്‍ക്ക് പുതിയ ഓപ്ഷന്‍ നല്‍കാം. അപേക്ഷകര്‍ ജില്ലാതലത്തില്‍ റാങ്ക്, ക്വാട്ട ഇവയെ അടിസ്ഥാനമാക്കി നോഡല്‍ പോളിടെക്‌നിക് കോളേജ് പ്രിന്‍സിപ്പല്‍മാര്‍ നല്‍കിയിട്ടുള്ള തീയതിയിലും സമയത്തും പങ്കെടുക്കണം. കൗണ്‍സിലിംഗില്‍ പങ്കെടുക്കുന്നവര്‍ അപേക്ഷയോടൊപ്പം സമര്‍പ്പിച്ച എല്ലാ സര്‍ട്ടിഫിക്കറ്റുകളുടെയും ഒറിജിനല്‍ ഹാജരാക്കേണ്ടതാണ്. സി ബി എസ് ഇ അപേക്ഷകരുടെ കാര്യത്തില്‍ ബോര്‍ഡ് പരീക്ഷയുടെ സര്‍ട്ടിഫിക്കറ്റുകള്‍ മാത്രമേ യോഗ്യത സര്‍ട്ടിഫിക്കറ്റായി സ്വീകരിക്കുകയുള്ളൂ. ഈ വിഭാഗം അപേക്ഷകരുടെ രക്ഷാകര്‍ത്താവ് നൂറുരൂപ വിലയുള്ള മുദ്രപത്രത്തില്‍ (നോണ്‍ ജുഡീഷ്യല്‍) നിശ്ചിത മാതൃകയില്‍ അപേക്ഷകന്‍ സി ബി എസ് ഇ നടത്തുന്ന ബോര്‍ഡ് തല പരീക്ഷയാണ് പാസ്സായിട്ടുള്ളതെന്ന് ബോധിപ്പിച്ചുകൊണ്ട് സത്യപ്രസ്താവന നല്‍കേണ്ടതാണ്. സത്യപ്രസ്താവനയുടെ മാതൃക വെബ്‌സൈറ്റില്‍ നിന്നും ലഭിക്കും. സി ബി എസ് ഇ സ്‌കൂള്‍തല പരീക്ഷയുടെ സര്‍ട്ടിഫിക്കറ്റുകള്‍ യോഗ്യത സര്‍ട്ടിഫിക്കറ്റായി പരിഗണിക്കുന്നതല്ല.