പാന്‍മസാലകള്‍ ഈമാസം 22ന് മുമ്പ് നശിപ്പിക്കണം കലക്ടര്‍

Posted on: June 20, 2013 7:50 am | Last updated: June 20, 2013 at 7:50 am
SHARE

PAN masalaഗൂഡല്ലൂര്‍: നീലഗിരി ജില്ലയില്‍ ഈമാസം 22ന് മുമ്പ് പാന്‍ മസാലകള്‍ പൂര്‍ണമായും നശിപ്പിക്കണമെന്ന് ജില്ലാ കലക്ടര്‍ അര്‍ച്ചനപട്‌നായിക് നിര്‍ദേശിച്ചു. ജില്ലയിലെ വ്യാപാരികള്‍ക്ക് ഇതുസംബന്ധിച്ച് നിര്‍ദേശം നല്‍കിയിട്ടുണ്ട്. 22ന് ശേഷം പാന്‍മസാലകള്‍ വില്‍ക്കുന്നവര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കുമെന്ന് കലക്ടര്‍ അറിയിച്ചിട്ടുണ്ട്. തമിഴ്‌നാട്ടില്‍ പാന്‍മസാലകള്‍ നിരോധിച്ചിട്ടുണ്ട്.