Connect with us

Kannur

ജില്ലയില്‍ പനിബാധിതരുടെ എണ്ണം കൂടി

Published

|

Last Updated

കണ്ണൂര്‍: ജില്ലയില്‍ പനി ബാധിതരുടെ എണ്ണം വര്‍ധിക്കുന്നു. ചൊവ്വാഴ്ച ചികിത്സ തേടിയവരുടെ എണ്ണവുമായി താരതമ്യം ചെയ്യുമ്പോള്‍ ഇന്നലെ അധികമായി 417 പേരാണ് ചികിത്സ തേടിയത്. ഇന്നലെ സര്‍ക്കാര്‍ ആശുപത്രിയില്‍ മാത്രം ചികിത്സ തേടിയവരുടെ എണ്ണം 1895 ആണ്. ഇതില്‍ 40 പേരെ കിടത്തി ചികിത്സയ്ക്കു വിധേയരാക്കി. മൂന്നു പേര്‍ക്കു ഡെങ്കിപ്പനി ബാധിച്ചതായും സംശയമുണ്ട്. ചിക്കന്‍ പോക്‌സും ടൈഫോയ്ഡും ഓരോന്നു വീതവും റിപ്പോര്‍ട്ടു ചെയ്തിട്ടുണ്ട്. വയറിളക്കത്തിനു ചികിത്സ തേടിയവരുടെ എണ്ണവും കൂടി. 308 പേരാണ് ഇന്നലെ വയറിളക്കത്തിനു ചികിത്സ തേടിയത്. ചൊവ്വാഴ്ച പനി ബാധിച്ചവര്‍, കിടത്തി ചികിത്സയ്ക്കു വിധേയരാക്കിയവര്‍, വയറിളക്കത്തിനു ചികിത്സ തേടിയവര്‍ എന്നിവരുടെ എണ്ണം യഥാക്രമം 1418ഉം 27ഉം 216 ഉം ആയിരുന്നു. പനിയും വയറിളക്കവും ജില്ലയില്‍ പടരുന്നതായാണ് മെഡിക്കല്‍ റിപ്പോര്‍ട്ടുകള്‍ നല്‍കുന്ന സൂചന.
മട്ടന്നൂര്‍: പനി കാരണം അവശനിലയിലായ അമ്മയേയും മകളേയും ആശുപത്രിയിലെത്തിച്ചു. പെരിഞ്ചേരിയിലെ ചോര്‍ന്ന് ഒലിക്കുന്ന വീട്ടില്‍ അവശനിലയില്‍ കണ്ടെത്തിയ 45കാരിയായ അമ്മയേയും 17 കാരിയായ മകളെയുമാണ് ആരോഗ്യവിഭാഗം പ്രവര്‍ത്തകര്‍ ആശുപത്രിയിലെത്തിച്ചത്. പെരിഞ്ചേരി വാര്‍ഡില്‍ മഴക്കാല രോഗങ്ങള്‍ അന്വേഷിക്കാനെത്തിയ ആരോഗ്യപ്രവര്‍ത്തകരാണ് ഇവര്‍ക്ക് രക്ഷകരായത്. മട്ടന്നൂര്‍ ഗവ. ആശുപത്രിയില്‍ പ്രഥമ ചികിത്സക്ക് ശേഷം മട്ടന്നൂര്‍ ജനമൈത്രി പോലീസിന്റെ സഹായത്തോടെ ഇവരെ തലശ്ശേരി ജനറല്‍ ആശുപത്രിയിലേക്ക് മാറ്റി.

---- facebook comment plugin here -----

Latest