മങ്കടയില്‍ ഗവ. കോളജ് സ്ഥാപിക്കാന്‍ മന്ത്രിസഭയുടെ അനുമതി

Posted on: June 20, 2013 7:46 am | Last updated: June 20, 2013 at 7:46 am
SHARE

മങ്കട: പതിറ്റാണ്ടുകളായി മങ്കടയിലെ ജനങ്ങള്‍ മുറവിളി കൂട്ടിക്കൊണ്ടിരുന്ന സര്‍ക്കാര്‍ കോളജെന്ന ആവശ്യം യാഥാര്‍ഥ്യമാകുന്നു. ആര്‍ട്‌സ് ആന്‍ഡ് സയന്‍സ് കോളജ് സര്‍ക്കാര്‍ തലത്തിലോ, എയ്ഡഡ് തലത്തിലോ ഇല്ലാത്ത മണ്ഡലങ്ങളില്‍ കോളജ് അനുവദിക്കുമെന്ന് ബജറ്റില്‍ മറുപടി പ്രസംഗത്തില്‍ മുഖ്യമന്ത്രി പ്രഖ്യാപിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ നടത്തിയ നിരന്തര ശ്രമഫലമായാണ് മന്ത്രിസഭ യോഗം മങ്കടയില്‍ ഗവ. കോളജ് അനുവദിച്ചത്. പ്രാരംഭ നടപടിയായി റിട്ട. ഡയറ്റ് പ്രിന്‍സിപ്പാള്‍ ഡോ. എന്‍ എം മാധവനെ മങ്കട കോളജ് രൂപവത്കരണത്തിനായുള്ള സ്‌പെഷ്യല്‍ ഓഫീസറായി മന്ത്രിസഭ നിയമിച്ചു.