ഗര്‍ഭഛിദ്രം തടയുന്ന ബില്ലിന് യു എസില്‍ അംഗീകാരം

Posted on: June 20, 2013 12:51 am | Last updated: June 20, 2013 at 12:51 am
SHARE

വാഷിംഗ്ടണ്‍: അമേരിക്കയില്‍ ഗര്‍ഭഛിദ്രം തടയുന്ന ബില്ലിന് യു എസ് സഭ അംഗീകാരം നല്‍കി. നാല്‍പ്പത് വര്‍ഷമായി നിയമപരമായ ഗര്‍ഭഛിദ്രത്തിനെതിരെ പ്രചാരണം നടത്തുന്ന കണ്‍സര്‍വേറ്റീവ് വിഭാഗം ഇത് തങ്ങളുടെ പ്രവര്‍ത്തനത്തിലൊരു നാഴികക്കല്ലായാണ് കരുതുന്നത്. എന്നാല്‍ ബില്‍ സ്ത്രീകള്‍ക്കെതിരായ യുദ്ധമാണെന്ന് ഡെമോക്രാറ്റിക് വിഭാഗം ആരോപിച്ചു.
ഫിലാഡെല്‍ഫിയയില്‍ ഏറെ വൈകി നടന്ന ഗര്‍ഭഛിദ്ര സംഭവം ഏറെ ഒച്ചപ്പാടുണ്ടാക്കിയ പശ്ചാത്തലത്തിലാണ് 20 ആഴ്ചകള്‍ക്ക് ശേഷം ഗര്‍ഭഛിദ്രം തടയുന്ന ബില്ലിന് അംഗീകാരം നല്‍കുന്നത്. മിക്ക സംസ്ഥാനങ്ങളിലും 24 ആഴ്ചവരെയുള്ള ഗര്‍ഭം അലസിപ്പിക്കാന്‍ അനുമതിയുണ്ട്. എന്നാല്‍ ബില്ല് വനിതകളുടെ തിരഞ്ഞെടുക്കാനുള്ള അവകാശത്തിനെതിരായ ബില്‍ പ്രസിഡന്റ് വീറ്റോ ചെയ്യുമെന്ന് വൈറ്റ് ഹൗസ് വൃത്തങ്ങള്‍ വ്യക്തമാക്കി.