Connect with us

National

അസം മുഅല്ലിം പരിശീലന ക്യാമ്പ് സമാപിച്ചു

Published

|

Last Updated

സില്‍ചുര്‍-കച്ചാര്‍: ഇസ്‌ലാമിക് എജുക്കേഷണല്‍ ബോര്‍ഡ് ഓഫ് ഇന്ത്യയുടെ ആഭിമുഖ്യത്തില്‍ അസമിലെ കച്ചാര്‍ ജില്ലയില്‍ നടന്ന സംസ്ഥാന മുഅല്ലിം പരിശീലന ക്യാമ്പ് സമാപിച്ചു.
കച്ചാര്‍ സുന്നി ഫൗണ്ടേഷന്റെയും മുസ്‌ലിം ഓര്‍ഗനൈസേഷന്‍ ഓഫ് ഇന്‍ന്ത്യ അസം ഘടകത്തിന്റെയും സഹകരണത്തോടെ സംഘടിപ്പിച്ച പരിശീലന ക്യാമ്പില്‍ അസമിലെ വിവിധ മദ്‌റസകളില്‍ സേവനം അനുഷ്ഠിച്ചുകൊണ്ടിരിക്കുന്ന മുഅല്ലീമീങ്ങളാണ് പങ്കെടുത്തത്.
സുന്നി വിദ്യാഭ്യാസ ബോര്‍ഡിന്റെ മദ്‌റസാ സിലബസ് പരിചയപ്പെടുത്തല്‍, കുട്ടികളുടെ മന:ശാസ്ത്രം, ആധുനിക അധ്യാപന രീതി, മദ്‌റസാ സമ്പ്രദായം എന്നീ വിഷയങ്ങളില്‍ ഐ ഇ ബി ഐ പ്രോഗ്രാം എക്‌സിക്യുട്ടീവ് മൗലാനാ യൂസഫ് മിസ്ബാഹി, നോര്‍ത്ത് ഈസ്റ്റ് കോ-ഓര്‍ഡിനേറ്റര്‍ സുവൈദുദ്ധീന്‍ നൂറാനി എന്നിവര്‍ നേതൃത്വം നല്‍കി. നിലവില്‍ അറബി, ഉറുദു, ഇംഗ്ലീഷ്, കന്നട, തമിഴ്, മലയാളം ഭാഷകളിലാണ് വിദ്യാഭ്യാസബോര്‍ഡിന്റെ പാഠപുസ്തകങ്ങള്‍ ഉള്ളത്. അസമിലെ പ്രാദേശിക ഭാഷയായ ബംഗ്ലയില്‍ ഉടന്‍ തന്നെ മദ്‌റസാ പാഠ പുസ്തകങ്ങള്‍ പുറത്തിറക്കാന്‍ പരിശീലനക്യാമ്പിന് ശേഷം നടന്ന ഉലമാ, ഉമറാ കോണ്‍ഫറന്‍സില്‍ ധാരണയായതായി മൗലാനാ യൂസഫ് മിസ്ബാഹി അറിയിച്ചു.

Latest