Connect with us

Kerala

മുഖ്യമന്ത്രിക്കെതിരെ വെളിപ്പെടുത്തലുമായി ബിജുവിന്റെ അഭിഭാഷകന്‍

Published

|

Last Updated

കൊച്ചി: മുഖ്യമന്ത്രിയുടെ ഓഫീസിനെതിരെ വെളിപ്പെടുത്തലുമായി ബിജുവിന്റെ അഭിഭാഷകന്‍ രംഗത്ത്. മുഖ്യമന്ത്രിക്ക് ബിജു ടീം സോളാറിന്റെ വക്താവാണെന്ന് അറിയാമായിരുന്നുവെന്നാണ് അഭിഭാഷകനായ ഹസ്‌കര്‍ ഇന്ന് വെളിപ്പെടുത്തിയത്.

മുഖ്യമന്ത്രിയുമായി ബിജു ബിസിനസ് കാര്യങ്ങളും സരിതയും ഗണേശുമായുള്ള അവിഹിത ബന്ധത്തെ പറ്റിയും സംസാരിച്ചിട്ടുണ്ട്. ടീം സോളാറിന് വേണ്ടിയുള്ള ശുപാര്‍ശ കത്തിന് വേണ്ടി മുഖ്യമന്ത്രിയുടെ മുന്‍ പേഴ്‌സണല്‍ സ്റ്റാഫായ ജോപ്പന് പണം നല്‍കിയിരുന്നു. മുഖ്യമന്ത്രിയുടെ ഓഫീസുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ നടത്തിയത് സരിതയാണ്. മുഖ്യമന്ത്രിയില്‍ നിന്നാണ് ജോപ്പന്‍ കത്തുകള്‍ സംഘടിപ്പിച്ച് നല്‍കിയതെന്നും ഹസ്‌കര്‍ പറഞ്ഞു.

 

Latest