സംസ്ഥാനത്തെ മന്ത്രിമാര്‍ക്ക് കനത്ത സുരക്ഷ ഏര്‍പ്പെടുത്തുന്നു

Posted on: June 19, 2013 6:40 pm | Last updated: June 19, 2013 at 6:42 pm
SHARE

security_surveillanceതിരുവനന്തപുരം: സോളാര്‍ തട്ടിപ്പ് പോലുള്ള മന്ത്രിമാരുടെ ഓഫീസുമായി ബന്ധപ്പെട്ടുണ്ടായ വിവാദത്തിന്റെ പശ്ചാത്തലത്തില്‍ സംസ്ഥാനത്തെ മന്ത്രിമാരുടെ ഓഫീസുകളും പരിപാടികളും കര്‍ശന സുരക്ഷാ വലയത്തില്‍. മന്ത്രിമാരുടെ ഓഫീസുകളില്‍ എക്‌സറേ ബാഗ് സ്‌കാനറുകള്‍ സ്ഥാപിക്കും.

ധനകാര്യസ്ഥാപനങ്ങളുടെ പരിപാടികളില്‍ പങ്കെടുക്കുന്നതില്‍ മന്ത്രിമാര്‍ക്ക് നിയന്ത്രണവും ഏര്‍പ്പെടുത്തുന്നുണ്ട്. സ്വകാര്യ പരിപാടികളുടെ റിപ്പോര്‍ട്ടുകളും സര്‍ക്കാര്‍ തേടുന്നതായിരിക്കും. ദുരൂഹവ്യക്തികള്‍ പരിപാടിയില്‍ പങ്കെടുക്കുന്നുണ്ടോ എന്നും നിരീക്ഷിക്കും.