സോളാര്‍ തട്ടിപ്പ്:പിആര്‍ഡി ഡയറക്ടറെ സസ്പന്റ് ചെയ്തു

Posted on: June 19, 2013 2:02 pm | Last updated: June 19, 2013 at 2:13 pm
SHARE

തിരുവനന്തപുരം:സോളാര്‍ തട്ടിപ്പ് കേസില്‍ പ്രതിയായ പബ്ലിക് റിലേഷന്‍ ഡിപ്പാര്‍ട്ട്‌മെന്റ്(പിആര്‍ഡി)ഡയറക്ടര്‍ എ.ഫിറോസിനെ സസ്പന്റ് ചെയ്തു.സരിതയും ബിജുവും ഉള്‍പ്പെട്ട കേസില്‍ പ്രതിയായതിനെ തുടര്‍ന്നാണ് നടപടി.ഏഷ്യന്‍ വികസന ബാങ്കിന്റെ (എ.ഡി.ബി) ദക്ഷിണേന്ത്യന്‍ മേധാവി ചമഞ്ഞ് സരിത എസ് .നായരും ബിജു രാധാകൃഷ്ണനും തിരുവനന്തപുരത്ത് നടത്തിയ 40 ലക്ഷത്തിന്റെ തട്ടിപ്പ് കേസിലാണ് പിആര്‍ഡി ഡയറക്ടര്‍ എ. ഫിറോസ് മൂന്നാം പ്രതിയായിട്ടുള്ളത്. തിരുവനന്തപുരം സിറ്റി പോലീസ് കമ്മിഷണറാണ് ഇക്കാര്യം വെളിപ്പെടുത്തിയത്.