ഉത്തരാഖണ്ഡില്‍ കുടുങ്ങിയവരില്‍ മലയാളികളും

Posted on: June 19, 2013 10:21 am | Last updated: June 19, 2013 at 1:51 pm
SHARE

kedarnathshrine_apflood

ഹരിദ്വാര്‍:ഉത്തരേന്ത്യയില്‍വെള്ളപ്പോക്കത്തിലും മണ്ണിടിച്ചിലിലും മലയാളി തീര്‍ഥാടകരും കുടുങ്ങി. കേദാര്‍നാഥ്, ബദരീനാഥ് തീര്‍ഥാടനത്തിനെത്തിയ മലയാളികളാണ് കനത്ത മഴയില്‍ കുടുങ്ങിയത്. കണ്ണൂര്‍, ചെങ്ങന്നൂര്‍, ഏറ്റുമാനൂര്‍ മേഖലകളില്‍ നിന്നുള്ളവരാണിവര്‍.നാലു ദിവസമായി തുടരുന്ന കനത്ത മഴയിലും വെള്ളപ്പൊക്കത്തിലും 130 പേര്‍ മരിച്ചതായി റിപ്പോര്‍ട്ട്. തീര്‍ത്ഥാടകരും വിനോദ സഞ്ചാരികളും ഉള്‍പ്പടെ ഏഴായിരത്തിലേറെ പേര്‍ വിവിധ പ്രദേശങ്ങളിലായി കുടുങ്ങിക്കിടക്കുന്നുണ്ട്. കാണാതായ അഞ്ഞൂറിലധികം പേരെ കണ്ടെത്താനുള്ളതിനാല്‍ മരണ നിരക്ക് ഇനിയും വര്‍ധിക്കാനാണ്് സാധ്യത.പ്രശസ്തമായ കേദാര്‍നാഥ് തീര്‍ത്ഥാടന കേന്ദ്രത്തില്‍ കുടുങ്ങിക്കിടന്ന തീര്‍ത്ഥാടകരെ രക്ഷപ്പെടുത്തി.കോര്‍നാഥില്‍ ഡ്യൂട്ടിക്ക് നിയോഗിച്ചിരുന്ന 45 പോലീസുകാരെ വെള്ളപ്പൊക്കത്തില്‍ കാണാതായിട്ടുണ്ട്.50 ആളുകളുടെ കൂരകള്‍ പൂര്‍ണ്ണമായും ഒലിച്ചു പോയി.കനത്ത മഴ തുടരുന്നതിനാല്‍ യമുനോത്രി,ഗംഗോത്രി,കോര്‍നാഥ്,ബദരീനാഥ് തുടങ്ങിയ സ്ഥലങ്ങളിലേക്കുള്ള തീര്‍ത്ഥാടനം സര്‍ക്കാര്‍ തല്‍ക്കാലത്തേക്ക് റദ്ദാക്കിയിരിക്കുകയാണ്.മഴക്കെടുതിയില്‍ ഉത്തരാഖണ്ഡില്‍ മാത്രം 52 പേര്‍ മരിച്ചിട്ടുണ്ട്.സര്‍ക്കാര്‍ നിയോഗിച്ച എന്‍.ഡി.ആര്‍.എഫ് സുരക്ഷാ സേനയുടെ നേതൃത്വത്തില്‍ രക്ഷാപ്രവര്‍ത്തനം തുടരുകയാണ്. മഴ കനത്തത് സുരക്ഷാപ്രവര്‍ത്തനത്തേയും ബാധിച്ചിട്ടുണ്ട്.

കൂടുതല്‍ ചിത്രങ്ങള്‍

flood_monsoon_ukhand_apflood_monsoon_ukhand_ap1flood_monsoon_ukhand_ap2flood_monsoon_ukhand_pti2flood_monsoon_ukhand_pti3flood_monsoon_ukhand_pti5flood_monsoon_ukhand_pti7flood_monsoon_ukhand_pti4