മര്‍കസ് ദൗറത്തുല്‍ ഖുര്‍ആന്‍ ഇന്ന്

Posted on: June 19, 2013 9:04 am | Last updated: June 19, 2013 at 9:04 am
SHARE

മര്‍കസ് നഗര്‍: ജീവിതം ഖുര്‍ആനിനൊപ്പം എന്ന സന്ദേശവുമായി മര്‍കസ് ആവിഷ്‌കരിച്ച ദൗറത്തുല്‍ ഖുര്‍ആന്‍ വിപുലമായ സംഗമം ഇന്ന് വൈകിട്ട് ഏഴ് മണിക്ക് മര്‍കസില്‍ ആരംഭിക്കും. ഖുര്‍ആന്‍ പാരായണ സംഘടിത ശ്രമത്തിന്റെ ഭാഗമായുള്ള ചതുര്‍മാസ ഖത്മുല്‍ ഖുര്‍ആനോടനുബന്ധിച്ചാണ് ദൗറത്തുല്‍ ഖുര്‍ആന്‍ സംഗമം.
സയ്യിദ് അലി ബാഫഖി തങ്ങളുടെ അധ്യക്ഷതയില്‍ ഇ സുലൈമാന്‍ മുസ്‌ലിയാര്‍ ഉദ്ഘാടനം ചെയ്യും. സയ്യിദ് യൂസുഫുല്‍ ബുഖാരി വൈലത്തൂര്‍ പ്രാര്‍ഥന നിര്‍വഹിക്കും. എ പി മുഹമ്മദ് മുസ്‌ലിയാര്‍ ദൗറത്തുല്‍ ഖുര്‍ആന്‍ പ്രഭാഷണം നടത്തും. സയ്യിദ് ഇബ്‌റാഹിമുല്‍ ഖലീലുല്‍ ബുഖാരി ഖത്മുല്‍ ഖുര്‍ആന്‍ പ്രാര്‍ഥന നടത്തും.
കാന്തപുരം എ പി അബൂബക്കര്‍ മുസ്‌ലിയാര്‍ സമാപന പ്രഭാഷണവും പ്രാര്‍ഥനയും നിര്‍വഹിക്കും. സയ്യിദ് ഹബീബ് കോയ തങ്ങള്‍ ബുഖാരി, സയ്യിദ് ഹുസൈന്‍ അഹ്മദ് ശിഹാബ് തങ്ങള്‍ തിരൂര്‍ക്കാട്, സയ്യിദ് അബുല്‍ ഫത്താഹ് തങ്ങള്‍ അവേലം, സയ്യിദ് ശറഫുദ്ദീന്‍ ജമലുല്ലൈലി, സയ്യിദ് പി കെ എസ് തങ്ങള്‍ തലപ്പാറ, സയ്യിദ് തുറാബ് സഖാഫി, സയ്യിദ് സിറാജ് ജിഫ്രി കോഴിക്കോട് സംബന്ധിക്കും. സി പി ഉബൈദുല്ല സഖാഫി സ്വാഗതവും ലത്വീഫ് സഖാഫി പെരുമുഖം നന്ദിയും പറയും.