അലോട്ട്‌മെന്റ് നടപടികള്‍ 21 മുതല്‍

Posted on: June 19, 2013 1:46 am | Last updated: June 19, 2013 at 1:46 am
SHARE

medicalതിരുവനന്തപുരം: എം ബി ബി എസ്, ബി ഡി എസ് ഒഴികെയുള്ള മെഡിക്കല്‍ കോഴ്‌സുകളിലേക്കും എന്‍ജിനീയറിംഗ്, ആര്‍ക്കിടെക്ചര്‍ കോഴ്‌സുകളിലേക്കുമുള്ള അലോട്ട്‌മെന്റ് നടപടികള്‍ ഈ മാസം 21ന് ആരംഭിക്കുമെന്ന് വിദ്യാഭ്യാസ മന്ത്രി പി കെ അബ്ദുര്‍റബ്ബ് അറിയിച്ചു. അടുത്ത മാസം മൂന്നിന് ആദ്യ അലോട്ട്‌മെന്റ് നടത്തും. ഇത്തവണ സ്വകാര്യ സ്വാശ്രയ എന്‍ജിനീയറിംഗ് കോളജുകളിലേക്കുള്ള പ്രവേശനത്തിനായി രണ്ട് അലോട്ട്‌മെന്റുകള്‍ മാത്രമേ നടത്തുകയുള്ളൂ. അതിന്റെ നടപടിക്രമങ്ങള്‍ അടുത്ത മാസം ഇരുപതിന് അവസാനിക്കും.
സര്‍ക്കാര്‍ കോളജുകളിലെ എന്‍ജിനീയറിംഗ് സീറ്റുകളിലേക്ക് ഒഴിവ് വരികയാണെങ്കില്‍ നികത്തുന്നതിനുള്ള നടപടി സ്വീകരിക്കും. ഇതിനായി സുപ്രീം കോടതിയുടെ ഉത്തരവ് അനുസരിച്ച് ആഗസ്റ്റ് 15ന് മുമ്പ് നടപടികള്‍ പൂര്‍ത്തിയാക്കും.