സയ്യിദ് യൂസുഫുല്‍ ബുഖാരിയെ ആദരിച്ചു

Posted on: June 19, 2013 1:23 am | Last updated: June 19, 2013 at 1:24 am
SHARE
0Mahadin News

വിശുദ്ധ കഅ്ബ കഴുകല്‍ ചടങ്ങില്‍ സംബന്ധിച്ച് തിരിച്ചെത്തിയ വൈലത്തൂര്‍ സയ്യിദ് യൂസുഫുല്‍ ബുഖാരിയെ സ്വലാത്ത് നഗറില്‍ സംഘടിപ്പിച്ച സ്വീകരണ സമ്മേളനത്തില്‍ സമസ്ത ഉപാധ്യക്ഷന്‍ ഇ സുലൈമാന്‍
മുസ്‌ലിയാരും മഅ്ദിന്‍ ചെയര്‍മാന്‍ സയ്യിദ് ഇബ്‌റാഹീം ഖലീലുല്‍ ബുഖാരിയും ചേര്‍ന്ന് ഷാള്‍ അണിയിക്കുന്നു

മലപ്പുറം: വിശുദ്ധ കഅ്ബ കഴുകല്‍ ചടങ്ങില്‍ സംബന്ധിച്ച് നാട്ടില്‍ തിരിച്ചെത്തിയ എസ് വൈ എസ് സുപ്രീം കൗണ്‍സില്‍ അംഗവും സുന്നി മാനേജ്‌മെന്റ് അസോസിയേഷന്‍ ജില്ലാ അധ്യക്ഷനുമായ വൈലത്തൂര്‍ സയ്യിദ് യൂസുഫുല്‍ ബുഖാരിയെ സ്വലാത്ത് നഗറില്‍ ആദരിച്ചു. സമസ്ത ഉപാധ്യക്ഷനായ ഇ സുലൈമാന്‍ മുസ്‌ലിയാരും മഅ്ദിന്‍ ചെയര്‍മാന്‍ സയ്യിദ് ഇബ്‌റാഹീമുല്‍ ഖലീലുല്‍ ബുഖാരിയും ചേര്‍ന്ന് ഷാള്‍ അണിയിച്ചു.

എസ് എസ് എഫ് സംസ്ഥാന പ്രസിഡന്റ് വി അബ്ദുല്‍ ജലീല്‍ സഖാഫി കടലുണ്ടി, അലി മുസ്‌ലിയാര്‍ ചീക്കോട്, പി ഇബ്‌റാഹീം ബാഖവി, അബൂബക്കര്‍ സഖാഫി കുട്ടശ്ശേരി, അബൂബക്കര്‍ സഖാഫി അരീക്കോട്, എസ് എസ് എഫ് ജില്ലാ ഉപാധ്യക്ഷന്‍ ദുല്‍ഫുഖാറലി സഖാഫി, അബ്ദുല്‍ നാസിര്‍ ഹാജി ഓമച്ചപ്പുഴ, അബ്ദുസ്സമദ് ഹാജി മൈലപ്പുറം, കുഞ്ഞാന്‍ ഹാജി കുന്നത്ത് ഗ്രൂപ്പ്, പി പി മുജീബ് റഹ്മാന്‍ വടക്കേമണ്ണ സംബന്ധിച്ചു.