പോളിടെക്‌നിക് ഇന്റര്‍വ്യു

Posted on: June 19, 2013 12:43 am | Last updated: June 19, 2013 at 12:43 am
SHARE

പാലക്കാട്: ജില്ലയിലെ പോളിടെക്‌നിക് കോളേജുകളിലേക്കുള്ള ചാന്‍സ് ഇന്റര്‍വ്യൂ 20, 21 തീയതികളില്‍ പാലക്കാട് ഗവ.പോളിടെക്‌നിക് കോളേജില്‍ നടക്കും. 20ന് രാവിലെ പത്ത് മണിക്ക് ജനറല്‍വിഭാഗത്തില്‍ ആദ്യത്തെ ആയിരം റാങ്ക് വരെ ഗവ.പോളിടെക്‌നിക് കോളേജുകളിലും രണ്ടായിരം റാങ്ക് വരെ സ്വാശ്രയ പോളിടെക്‌നിക് കോളേജുകളിലും പരിഗണിക്കും. 21ന് രാവിലെ 10 മണിക് ഹാജരാകേണ്ടവരുടെ പട്ടിക സംവരണ വിഭാഗം, റാങ്ക് എന്ന ക്രമത്തില്‍ ടി എച്ച് എസ് എല്‍ സി (രണ്ടായിരം റാങ്ക് വരെ), ഐ ടി ഐ, പി എച്ച് (റാങ്ക് ലിസ്റ്റില്‍ ഉള്‍പ്പെട്ട എല്ലാവരും), പട്ടികജാതി (2500 റാങ്ക് വരെ), വി എച്ച് എസ് സി (3000 റാങ്ക് വരെ), പട്ടികവര്‍ഗം (9000 റാങ്ക് വരെ) ഗവ.പോളിടെക്‌നിക് കോളേജുകളിലും ടി എച്ച് എല്‍ സി വിഭാഗം (5000 റാങ്ക് വരെ), ഐ ടി ഐ, പി എച്ച് എസ് ടി (റാങ്ക് ലിസ്റ്റില്‍ ഉള്‍പ്പെട്ട എല്ലാവരും), പട്ടികജാതി (2500 റാങ്ക് വരെ), വി എച്ച് എസ് ഇ (3000 റാങ്ക് വരെ) അഡ്മിഷന്‍ ലഭിച്ചവര്‍ സ്ഥാപനമാറ്റവും ബ്രാഞ്ച് മാറ്റവും ആവശ്യമുണ്ടെങ്കില്‍ അഡ്മിഷന്‍ സ്ലിപ്പ്, ഫീ രസീത് എന്നിവയുമായി എത്തണം.