ഹംഗറിയില്‍ 98 കാരനെതിരെ യുദ്ധ കുറ്റം ചുമത്തി

Posted on: June 19, 2013 12:35 am | Last updated: June 19, 2013 at 12:35 am
SHARE

ബുഡാപെസ്റ്റ്: രണ്ടാം ലോക മഹായുദ്ധകാലത്ത് നാസി യുദ്ധക്കുറ്റവാളിയായ 98 കാരനെതിരെ ഹംഗറി കുറ്റം ചുമത്തി. യുദ്ധകാലത്ത് ആയിരക്കണക്കിന് ജൂതന്മാരെ കൊന്നടുക്കിയതുമായി ബന്ധപ്പെട്ട കേസിലാണിത്. ലെസോലോ കാസ്റ്ററി എന്നയാളാണ് കുറ്റാരോപിതന്‍. കഴിഞ്ഞ വര്‍ഷം മുതല്‍ ഇയാള്‍ വീട്ടുതടങ്കലിലായിരുന്നു.
ആളുകളെ പീഡിപ്പിച്ച് കൊലപ്പെടുത്തിയതിനാണ് കേസ്. കാസ്റ്ററിക്കെതിരെയുള്ള കേസ് മൂന്ന് മാസത്തിനകം വിചാരണ പൂര്‍ത്തിയാകുമെന്ന് ബുഡാപെസ്റ്റ് പബ്ലിക് പ്രോസിക്യൂട്ടര്‍ പറഞ്ഞു. 1941 നും 1944 നും ഇടയിലുള്ള കാലയളവില്‍ 15,700 ജൂതന്മാരെയാണ് നാസി ഡെത്ത് ക്യാമ്പില്‍ നിന്ന് ഉക്രെയിനിലേക്ക് നാടുകടത്തിയത്. ഇതിന് സഹായിച്ചുവെന്ന കുറ്റവും ഇയാള്‍ക്കെതിരെ ചുമത്തി. കഴിഞ്ഞ വര്‍ഷം ജൂലൈ 18 നാണ് ഇദ്ദേഹം കേസില്‍ അറസ്റ്റിലാകുന്നത്.