ആരോഗ്യ ഇന്‍ഷ്വറന്‍സ് ഫോട്ടോയെടുപ്പും കാര്‍ഡ് വിതരണവും

Posted on: June 19, 2013 12:22 am | Last updated: June 19, 2013 at 12:22 am
SHARE

കല്‍പ്പറ്റ: രാഷ്ട്രീയ സ്വാസ്ഥ്യ ബീമായോജന – സമഗ്ര ആരോഗ്യ ഇന്‍ഷൂറന്‍സ് പദ്ധതിയില്‍ 2012 ല്‍ അക്ഷയകേന്ദ്രം വഴി രജിസ്റ്റര്‍ ചെയ്ത് ഫോട്ടോയെടുക്കുവാന്‍ വിട്ടുപോയ ഗുണഭോക്താക്കള്‍ക്ക് വേണ്ടി ഇന്നും നാളെയും രാവിലെ 10 മണിമുതല്‍ വൈകിട്ട് 5 വരെ ജില്ലയിലെ വിവിധ കേന്ദ്രങ്ങളില്‍ ഫോട്ടോയെടുക്കുന്നു. വൈത്തിരി താലൂക്കിലെ ഗുണഭോക്താക്കള്‍ക്ക്- കല്‍പ്പറ്റ ഗവണ്‍മെന്റ് ഹോസ്പിറ്റല്‍, മാനന്തവാടി താലൂക്ക് – മാനന്തവാടി ജില്ലാ ആശുപത്രി, സുല്‍ത്താന്‍ ബത്തേരി താലൂക്ക് – സുല്‍ത്താന്‍ ബത്തേരി ഗവണ്‍മെന്റ് താലൂക്ക് ആശുപത്രി എന്നിവിടങ്ങളിലാണ് ഫോട്ടോയെടുപ്പ് നടത്തുന്നത്. അംഗങ്ങള്‍ അക്ഷയ കേന്ദ്രങ്ങളില്‍ നിന്നുള്ള രജിസ്‌ട്രേഷന്‍ സ്ലിപ്പും 30 രൂപയും കൊണ്ടുവരേണ്ടതാണ്. ഫോണ്‍ : 8086670257.