മുഖ്യമന്ത്രിയുടെ രാജി ആവശ്യപ്പെട്ട് കലക്ടറേറ്റ് മാര്‍ച്ച് നടത്തി

Posted on: June 19, 2013 12:21 am | Last updated: June 19, 2013 at 12:21 am
SHARE

കല്‍പ്പറ്റ:സോളാര്‍ തട്ടിപ്പ് കേസില്‍ ഉള്‍പ്പെട്ട മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയുടെ രാജി ആവശ്യപ്പെട്ട് എ ഐ വൈ എഫ് പ്രവര്‍ത്തകര്‍ കലക്‌ടേറ്റിലേക്ക് മാര്‍ച്ച് നടത്തി.

ഈ ആവശ്യം ഉന്നയിച്ച് തിരുവനന്തപുരത്ത് നിയമസഭാ മാര്‍ച്ച് നടത്തിയ എ ഐ വൈ എഫ് സംസ്ഥാന സെക്രട്ടറി കെ രാജന്‍ അടക്കമുള്ള നേതാക്കളെ മര്‍ദ്ദിച്ച പോലീസ് നടപടിയില്‍ പ്രതിഷേധിച്ച് കൂടിയായിരുന്നു കലക്ടറേറ്റ് മാര്‍ച്ച്. സോളാര്‍ തട്ടിപ്പ് കേസില്‍ പിടിയിലായവരുടെ മൊഴിയനുസരിച്ചും കൃത്യമായ തെളിവുകളോടെയും മുഖ്യമന്ത്രിക്കും മന്ത്രിമാര്‍ക്കും ഇതിലുള്ള പങ്ക് വെളിപ്പെട്ടിട്ടും ജനകീയ സമരങ്ങളെ പോലീസിനെ ഉപയോഗിച്ച് അടിച്ചമര്‍ത്തി അധികാരത്തില്‍ തുടരാമെന്ന വ്യാമോഹം കേരളത്തില്‍ നടക്കില്ലെന്ന് എ ഐ വൈ എഫ് പ്രഖ്യാപിച്ചു. കലക്ടറേറ്റ് മാര്‍ച്ച് ജില്ലാ സെക്രട്ടറി കെ കെ തോമസ് ഉദ്ഘാടനം ചെയ്തു. പ്രസിഡന്റ് സി പി മുഹമ്മദാലി അധ്യക്ഷനായിരുന്നു. മുനീര്‍ മീനങ്ങാടി, ലെനിസ്റ്റാന്‍സ് ജേക്കബ്, പടയന്‍ ഇബ്രായി പ്രസംഗിച്ചു. സമരത്തെ നേരിടാന്‍ കലക്‌ടേറ്റ് പരിസരത്ത് പോലീസ് വ്യൂഹത്തെ വിന്യസിപ്പിച്ചിരുന്നു.