അയോദ്ധ്യ സന്ദര്‍ശിക്കാനുള്ള ക്ഷണം മോഡി നിരസിച്ചു

Posted on: June 18, 2013 9:11 pm | Last updated: June 18, 2013 at 9:11 pm
SHARE

narendra_modiഅഹമ്മദാബാദ്: അയേദ്ധ്യ സന്ദര്‍ശിക്കാനുള്ള ക്ഷണം ഗുജറാത്ത് മുഖ്യമന്ത്രി നരേന്ദ്രമോഡി നിരസിച്ചു. രാമ ജന്മഭൂമി ട്രസ്റ്റ് പ്രസിഡന്റ് മഹന്ദ് നൃത്യാ ഗോപാല്‍ ദാസിന്റെ എഴുപത്തിയഞ്ചാമത് പിറന്നാള്‍ ആഘോഷവുമായി ബന്ധപ്പെട്ട അമൃത മഹോല്‍സവത്തിനുള്ള ക്ഷണമാണ് നരേന്ദ്രമോഡി നിരസിച്ചത്. ജൂണ്‍ 13നായിരുന്നു നൃത്യാഗോപാല്‍ ദാസ് ഫോണിലൂടെ മോഡിയെ പരിപാടിയിലേക്ക് ക്ഷണിച്ചത്. എന്നാല്‍ മുന്‍ കൂട്ടി തീരുമാനിച്ച ചില പരിപാടികള്‍ കാരണമാണ് പരിപാടിയില്‍ നിന്നും വിട്ട് നില്‍ക്കുന്നതെന്ന് മുഖ്യമന്ത്രിയുടെ ഓഫീസ് ചൊവ്വാഴ്ച അറിയിച്ചത്. ഈ മാസം 19 മുതല്‍ 22 വരെയാണ് മഹോല്‍സവം നടക്കുന്നത്.