നാട്ടിലേക്കുള്ള യാത്രാമധ്യേ യുവാവിന്റെ പാസ്‌പോര്‍ട്ട് നഷ്ടപ്പെട്ടു

Posted on: June 18, 2013 7:50 pm | Last updated: June 18, 2013 at 7:50 pm
SHARE

Indian-passportദുബൈ: നാട്ടിലേക്ക് പോകാന്‍ വിമാനത്താവളത്തിലേക്ക് തിരിച്ച യുവാവിന്റെ പാസ്‌പോര്‍ട്ട് (g-1621093) അടങ്ങിയ ബേഗ് യാത്രക്കിടെ നഷ്ടപ്പെട്ടു. കഴിഞ്ഞ ദിവസമാണ് യാത്രാമധ്യേ പാസ്‌പോര്‍ട്ട് നഷ്ടപ്പെട്ടത്. ഇതോടെ നാട്ടില്‍ പോകാനാകാതെ യുവാവ് വിഷമത്തിലായി. കണ്ണൂര്‍ കാടാച്ചിറ സ്വദേശി മുഹമ്മദ് റിശാദിനാണ് ഈ ദുരനുഭവം. പാസ്‌പോര്‍ട്ട്, രണ്ട് മൊബൈല്‍ ഫോണ്‍, ടിക്കറ്റ്, ചെക്ക് ബുക്ക് എന്നിവ അടങ്ങിയ ബേഗാണ് നഷ്ടപ്പെട്ടത്. വിമാനത്താവളത്തിലേക്ക് പോകാനായി യാത്ര ചെയ്ത ടാക്‌സിയിലെ ഡ്രൈവറുമായി ബന്ധപ്പെട്ടിങ്കിലും ഫലമുണ്ടായില്ല.
അഞ്ച് വര്‍ഷമായി ബര്‍ദുബൈയില്‍ ഒരു വ്യാപാര സ്ഥാപനത്തില്‍ സെയില്‍സ്മാനായി ജോലി ചെയ്തുവരികയാണ്. അവധിക്ക് നാട്ടില്‍ പോകാനുള്ള യാത്രാമധ്യേയാണ് പാസ്‌പോര്‍ട്ട് നഷ്ടപ്പെട്ടത്. കണ്ടുകിട്ടുന്നവര്‍ 055- 3624211ല്‍ അറിയിക്കണമെന്നാണ് റിശാദിന്റെ അപേക്ഷ.