Connect with us

Gulf

മുലയൂട്ടല്‍ അമിത ഭാരം കുറക്കുമെന്ന്‌

Published

|

Last Updated

ദുബൈ: കുഞ്ഞുങ്ങള്‍ക്ക് മുലയൂട്ടുന്നതിലൂടെ അമിത ഭാരം കുറക്കാന്‍ അമ്മമാര്‍ക്ക് സാധിക്കുമെന്ന് പഠനം. ദിനേന ഭക്ഷണത്തില്‍ നിന്നും ഉല്‍പ്പാദിപ്പിക്കപ്പെടുന്ന 500 മുതല്‍ 600 കലോറി വരെ കുറക്കാന്‍ മുലയൂട്ടല്‍ സഹായിക്കുമെന്നാണ് പഠനത്തില്‍ വ്യക്തമായിരിക്കുന്നത്. ഇത് കുട്ടികള്‍ക്ക് മതിയായ അളവില്‍ പോഷകങ്ങള്‍ ലഭിക്കാനും ഇടയാക്കും. ഇന്റര്‍നാഷണല്‍ ജേര്‍ണല്‍ ഫോര്‍ ഒബിസിറ്റി പ്രസിദ്ധീകരിച്ച പഠന റിപോര്‍ട്ടാണ് സുപ്രധാനമായ കണ്ടെത്തലിനെക്കുറിച്ച് വിവരിക്കുന്നതെന്ന് ഷാര്‍ജ ബേബി ഫ്രന്റ്‌ലി എമിറേറ്റ് കാമ്പയിന്‍ എക്‌സിക്യൂട്ടീവ് കമ്മിറ്റി ഡയറക്ടര്‍ ഡോ. ഹസ്സ ഖല്‍ഫാന്‍ അല്‍ ഗസല്‍ വ്യക്തമാക്കി.
ഞങ്ങള്‍ മുമ്പേ മുലയൂട്ടലിന്റെ വിവിധ ഗുണങ്ങളെക്കുറിച്ച് പ്രചാരണം നടത്തിവരുന്നുണ്ട്. മുലയൂട്ടലിലൂടെ നൂറു കണക്കിന് കലോറിയാണ് അമ്മമാര്‍ക്ക് ഒരു വ്യായാമത്തിന്റെയും ആവശ്യമില്ലാതെ ഒഴിവാക്കാന്‍ സാധിക്കുക. ഇത് വലിയ കാര്യമാണ്. അമ്മമാര്‍ക്ക് പ്രസവത്തോടെ സംഭവിക്കുന്ന അമിത ഭാരത്തില്‍ നിന്ന് രക്ഷ നേടാനും ഇത് ഉപകരിക്കുമെന്നും അദ്ദേഹം പറഞ്ഞു.