Connect with us

National

കനത്ത മഴ: ഹിമാചലില്‍ ടൂറിസ്റ്റുകള്‍ കുടുങ്ങി

Published

|

Last Updated

ഷിംല: ഹിമാചല്‍പ്രദേശില്‍ കനത്ത മഴയെത്തുടര്‍ന്ന് 1500ലധികം വിനോദസഞ്ചാരികള്‍ കുടുങ്ങിക്കിടക്കുന്നതായി ഹിമാചല്‍ മുഖ്യമന്ത്രി വീരഭദ്രസിംഗ് അറിയിച്ചു. കിന്നാവൂര്‍ ജില്ലയിലെ സംഗ്ലാ താഴ്‌വരയിലാണ് സഞ്ചാരികള്‍ കുടുങ്ങിക്കിടക്കുന്നത്. മണ്ണിടിച്ചില്‍ ഗതാഗതത്തെ പൂര്‍ണമായും തടസ്സപ്പെടുത്തിയിരിക്കുകയാണ്.
ഗതാഗതം പുനഃസ്ഥാപിക്കാന്‍ ശ്രമം തുടങ്ങിയതായി ഡെപ്യൂട്ടി കമ്മീഷണര്‍ ജെ എം പതാനിയ അറിയിച്ചു.

Latest