Connect with us

Techno

ഹുആവിയുടെ പുതിയ മോഡല്‍ അസന്റ് മേറ്റ്

Published

|

Last Updated

ചൈനീസ് മൊബൈല്‍ കമ്പനിയായ ഹുആവിയുടെ സമാര്‍ട്ട് ഫോണ്‍ ശൃംഖലയിലേക്ക് പുതിയൊരാള്‍കൂടി. ഹുആവി അസന്റ് മേറ്റ് എന്നാണ് പുതിയ മോഡലിന്റെ പേര്. 6.1 ഇഞ്ച് സ്‌ക്രീനാണ് പുതിയ മോഡലിന് ഉള്ളത്. ഫോണ്‍ കൈകാര്യം ചെയ്യുമ്പോള്‍ ഉണ്ടാകുന്ന സ്‌ക്രാച്ചില്‍ നിന്ന് സംരക്ഷിക്കാന്‍ ഗോറില്ല ഗ്ലാസ് ഡിസ്‌പ്ലേയാണ് പുതിയ മോഡലിന്. ആന്‍ഡ്രോയിഡ് 4.1 ജെല്ലി ബീന്‍ ഓപറേറ്റിംഗ് സിസറ്റവും രണ്ട് ജി ബി റാമുമാണ് ഇതില്‍ ഉപയോഗിച്ചിരിക്കുന്നത്. 1080p എച്ച് ഡി വീഡിയോ റെക്കോര്‍ഡിംഗ് നടത്താന്‍ ഈ മോഡലുപയോഗിച്ച് കഴിയും.

ഇതിന്റെ ഏറ്റവും വലിയ ആകര്‍ഷണീയത് ബാറ്ററിയുടെ ക്ഷമതയാണ്. 4050 mAh ബാറ്ററിയാണ് ഇതില്‍ ഉപയോഗിച്ചിരിക്കുന്നത്. ഒറ്റ തവണ മുഴുവന്‍ ചാര്‍ജ് ചെയ്താല്‍ രണ്ട് ദിവസം സാധാരണ ഉപയോഗത്തിന് ബാറ്ററി സഹായിക്കുമെന്ന് കമ്പനി അവകാശപ്പെടുന്നു. മുഴുവനായി ചാര്‍ജ് ചെയ്ത അസന്റ് മേറ്റില്‍ 12 മണിക്കൂര്‍ തുടര്‍ച്ചയായി വീഡിയോ പ്ലേ ചെയ്യാനാവും. ഈ ഭീമന്‍ ബാറ്ററിയുള്ളതുകൊണ്ടുതന്നെ ഫോണിന് മറ്റ് ഉപകരണങ്ങള്‍ ചാര്‍ജ് ചെയ്യാനും ഉപയോഗിക്കാമെന്നും കമ്പനി അവകാശപ്പെട്ടു. 189 ഗ്രാമാണ് ഇതിന്റെ ഭാരം. ഒരു മൈക്രോ കാര്‍ഡും 8 ജി ബി ഇന്റേണല്‍ സ്‌റ്റോറേജും താങ്ങാന്‍ ഫോണിന് കഴിയും.
8 മെഗാപിക്‌സല്‍ റിയര്‍ ക്യാമറയും LED ഫ്‌ലാഷും 1 മെഗാപിക്‌സലിന്റെ ഫ്രണ്ട് HD ക്യാമറയും ഫോണിന്റെ സൗകര്യങ്ങളാണ്. ക്രിസ്റ്റല്‍ ബ്ലാക്കും തൂവെള്ളയിലും ലഭ്യമായ ഹുആവിയുടെ അസന്റ് മേറ്റ്
ഇപ്പോള്‍ ഓണ്‍ലൈന്‍ മാര്‍ക്കറ്റില്‍ ലഭ്യമാണ്. 24,900 രൂപയാണ് പ്രതീക്ഷിക്കുന്നത്.