Connect with us

Kerala

ബിജുവിനെ കോടതിയില്‍ ഹാജരാക്കി

Published

|

Last Updated

കൊല്ലം: സോളാര്‍ തട്ടിപ്പുകേസിലെ ഒന്നാം പ്രതി ബിജു രാധാകൃഷ്ണനെ കൊട്ടാരക്കര സി ജെ എം കോടതിയില്‍ ഹാജരാക്കി. ആദ്യഭാര്യയെ കൊന്ന കേസില്‍ ചോദ്യം ചെയ്യാന്‍ കസ്റ്റഡിയില്‍ വിട്ടുകിട്ടാനാണ് കോടതിയില്‍ ഹാജരാക്കിയത്. ഇതിന് ശേഷമായിരിക്കും സോളാര്‍ ഇടപാടുമായി ബന്ധപ്പെട്ട് ചോദ്യം ചെയ്യുക. ഇതിനിടയില്‍ ബിജുവിന് നേരെ ചെരുപ്പേറുണ്ടായി. കോടതിയുടെ മുമ്പില്‍ വിവിധ യുവജന സംഘടകള്‍ പ്രതിഷേധപ്രകടനം നടത്തി.