അള്‍ട്ടോ 800 വി എക്‌സ് ഐ പുറത്തിറങ്ങി

Posted on: June 18, 2013 3:16 pm | Last updated: June 18, 2013 at 3:16 pm
SHARE

alto 800 vxiന്യൂഡല്‍ഹി: മാരുതിയുടെ ജനപ്രിയ വാഹനമായ അള്‍ട്ടോയുടെ പുതിയ കാറായ അള്‍ട്ടോ 800 ന്റെ കൂടുതല്‍ സവിശേഷതകളോട് കൂടിയ വി എക്‌സ് ഐ വേരിയന്റ് പുറത്തിറങ്ങി. സെന്‍ട്രല്‍ ലോക്കിംഗ്, ഡോര്‍ സൈഡ് മോള്‍ഡിംഗ്, ഫുള്‍ വീല്‍ കവര്‍, നാല് സ്പീക്കറോട് കൂടിയ സ്റ്റീരിയോ സംവിധാനം, ഡ്രൈവര്‍ സൈഡില്‍ എയര്‍ബേഗ്, റിയര്‍ സ്‌പോയിലര്‍ തുടങ്ങിയവയാണ് വി എക്‌സ് ഐയുടെ സവിശേഷതകള്‍.

3.36 രൂപയാണ് അള്‍ട്ടോ 800 വി എക്‌സ് ഐയുടെ മുംബൈയിലെ എക്‌സ്‌ഷോറൂം വില. അള്‍ട്ടോ 800 എല്‍ എക്‌സ് ഐക്ക് 3.21 ലക്ഷം രൂപ വില വരും.