ബിജുവിന്റെ മാതാവിന്റെ ഹരജി ഹൈക്കോടതി തള്ളി

Posted on: June 18, 2013 2:43 pm | Last updated: June 18, 2013 at 2:43 pm
SHARE

biju solar 2കൊച്ചി: സോളാര്‍ തട്ടിപ്പ് കേസിന്റെ അന്വേഷണവുമായി ബന്ധപ്പെട്ട് പോലീസ് കുടുംബത്തെ പീഡിപ്പിക്കുന്നുവെന്ന് കാണിച്ച് മുഖ്യപ്രതി ബിജു രാധാകൃഷ്ണന്റെ മാതാവ് രാജമ്മാള്‍ സമര്‍പ്പിച്ച ഹരജി ഹൈക്കോടതി തള്ളി. ചീഫ് ജസ്റ്റിസ് മഞ്ജുള ചെല്ലൂരും ജസ്റ്റിസ് കെ വിനോദ് ചന്ദ്രനും ഉള്‍പെട്ട ഡിവിഷന്‍ ബഞ്ചാണ് ഹരജി തള്ളിയത്. പൊലീസ് നിയമവിരുദ്ധമായി വീട്ടില്‍ തിരച്ചില്‍ നടത്തിയതായും രാജമ്മാള്‍ ഹരജിയില്‍ ചൂണ്ടിക്കാട്ടിയിരുന്നു.