ആദ്യഭാര്യയെ കൊലപ്പെടുത്തിയ കുറ്റം ബിജു സമ്മതിച്ചു

Posted on: June 18, 2013 2:28 pm | Last updated: June 18, 2013 at 2:28 pm
SHARE

biju solar 2കൊല്ലം: ആദ്യഭാര്യയെ കൊലപ്പെടുത്തിയെന്ന കുറ്റം സോളാര്‍ തട്ടിപ്പു കേസിലെ മുഖ്യ പ്രതി ബിജു രാധാകൃഷ്ണന്‍ സമ്മതിച്ചു. ക്രൈം ബ്രാഞ്ച് എ ഡി ജി പി വിന്‍സന്‍ എം പോളിന്റെയും ദക്ഷിണ മേഖലാ എ ഡി ജി പി. എ ഹേമചന്ദ്രന്റെയും നേതൃത്വത്തില്‍ നടത്തിയ ചോദ്യം ചെയ്യലിലാണ് ബിജു കൊലപാതകക്കുറ്റം സമ്മതിച്ചത്. ഈ കൊലപാതകം വലിയ തെറ്റായിപ്പോയെന്ന് ബിജു പോലീസിനോട് പറഞ്ഞു.

സീരിയല്‍ നടി ശാലുമേനോന്‍ തന്റെ അടുത്ത സുഹൃത്താണെന്നും ബിജു പറഞ്ഞു. ശാലുവിനെ വിവാഹം കഴിക്കാന്‍ ആഗ്രഹിച്ചിരുന്നതായും ഇയാള്‍ വെളിപ്പെടുത്തി. ചോദ്യം ചെയ്യല്‍ പൂര്‍ത്തിയാക്കിയ ശേഷം ബിജുവിനെ പോലീസ് വൈദ്യ പരിശോധനക്കായി കൊണ്ടുപോയി.