ടീം സോളാറിന് അവിഹിതമായി എന്താണ് നല്‍കിയതെന്ന് പ്രതിപക്ഷം വ്യക്തമാക്കണം: മുഖ്യമന്ത്രി

Posted on: June 18, 2013 12:39 pm | Last updated: June 20, 2013 at 12:30 am
SHARE

oommen chandy press meetതിരുവനന്തപുരം: ടീം സോളാറിന് എന്ത് സഹായമാണ് അവിഹിതമായി സര്‍ക്കാര്‍ ചെയ്ത് നല്‍കിയതെന്ന് പ്രതിപക്ഷം വ്യക്തമാക്കണമെന്ന് മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി. തിരുവനന്തപുരത്ത് വാര്‍ത്താസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. തന്റെ സ്റ്റാഫിന്റെ ഫോണിലേക്ക് വിളിച്ചു എന്നത് കൊണ്ട് മുഖ്യമന്ത്രി രാജി വെക്കണമെന്ന ആവശ്യം അടിസ്ഥാനമില്ലാത്തതാണ്.

കൊച്ചി ഗസ്റ്റ് ഹൗസില്‍ വെച്ച് താന്‍ ബിജുവിനെ കാണുമ്പോള്‍ അയാള്‍ പിടികിട്ടാ പുള്ളിയായിരുന്നില്ല. താനും ബിജുവും തമ്മില്‍ സംസാരിച്ചതെന്ന് പറഞ്ഞ മുഖ്യമന്ത്രിയോട് ഗണേഷ് കുമാറിന്റെ കാര്യമാണോയെന്ന് മാധ്യപ്രവര്‍ത്തകര്‍ ചോദിച്ചെങ്കിലും തികച്ചും വ്യക്തിപരമായി പറഞ്ഞ കാര്യങ്ങള്‍ പരസ്യമാക്കാന്‍ താനൊരുക്കമല്ലെന്ന് അദ്ദേഹം പറഞ്ഞു.

സന്ദര്‍ശകരെ നിയന്ത്രിക്കണമെന്ന കാര്യത്തോട് തനിക്ക് വിയോജിപ്പുണ്ട്. എന്നാല്‍ സ്വന്തമായി മൊബൈല്‍ വാങ്ങുന്നതടക്കമുള്ള ചില കാര്യങ്ങള്‍ പുതിയ വിവാദങ്ങളുടെ പശ്ചാത്തലത്തില്‍ ആലോചിക്കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു.