ബി ജെ പി ബന്ദില്‍ ബീഹാറില്‍ വ്യാപക അക്രമം

Posted on: June 18, 2013 11:45 am | Last updated: June 18, 2013 at 11:45 am
SHARE

bandപാറ്റ്‌ന: ജെ ഡി യു മുന്നണി വിട്ടതിനെതിരെ ബീഹാറില്‍ ബി ജെ പി ആഹ്വാനം ചെയ്ത ബന്ദില്‍ വ്യാപക അക്രമം. പാറ്റ്‌നയിലടക്കം നിരവധി സ്ഥലങ്ങളില്‍ ജെ ഡി യു-ബി ജെ പി പ്രവര്‍ത്തകര്‍ ഏറ്റുമുട്ടി. ഏറ്റുമുട്ടലില്‍ നിരവധി പേര്‍ക്ക് പരിക്കുണ്ട്.

കടകമ്പോളങ്ങള്‍ അടഞ്ഞു കിടക്കുകയാണ്.ഒറ്റപ്പെട്ട സ്ഥലങ്ങളില്‍ തടസ്സപ്പെടുത്തിയതൊഴിച്ചാല്‍ ട്രെയിന്‍ ഗതാഗതത്തെ ബന്ദ് കാര്യമായി ബാധിച്ചിട്ടില്ല. ഇതിനിടെ ദേശീയ നേതാക്കളായ രവിശങ്കര്‍ പ്രസാദ്, ഷാനവാസ് ഹുസൈന്‍ എന്നിവര്‍ അറസ്റ്റ് വരിച്ചു.