പ്രതിപക്ഷത്തിന് സത്യം പുറത്ത് വരുമെന്ന ആശങ്ക: ആഭ്യന്തരമന്ത്രി

Posted on: June 18, 2013 11:37 am | Last updated: June 18, 2013 at 11:37 am
SHARE

thiruvanjoor press meetതിരുവനന്തപുരം: സോളാര്‍ തട്ടിപ്പ് കേസില്‍ സത്യം പുറത്ത് വരുമെന്ന ഭയമാണ് നിയമസഭക്കകത്തും പുറത്തും സമരത്തിന്റെ പുകമറ സൃഷ്ടിക്കാന്‍ പ്രതിപക്ഷത്തെ പ്രേരിപ്പിക്കുന്നതെന്ന് ആഭ്യന്തര മന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ പറഞ്ഞു. തിരുവനന്തപുരത്ത് വാര്‍ത്താ സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. കഴിഞ്ഞ ഇഠതുപക്ഷ സര്‍ക്കാറിന്റെ കാലത്ത് ബിജുവിനെതിരെ നിരവധി പരാതികള്‍ കോടിയേരിക്ക് ലഭിച്ചിട്ടും കാര്യമായ ഒരു നിയമ നടപടിയും അദ്ദേഹത്തിന്റെ പേരില്‍ സ്വീകരിക്കാന്‍ കോടിയേരി തയ്യാറായിട്ടില്ല.

ഇന്നലെ പോലീസ് പ്രയോഗിച്ച ടിയര്‍ ഗ്യാസ് കോടിയേരി ആഭ്യന്തര മന്ത്രിയായിരുന്ന കാലത്ത് വാങ്ങിയതാണ്. അത് ബി എസ് എഫ് ഉപയോഗിക്കുന്ന മാരകമായ ടിയര്‍ഗ്യാസാണെന്നുള്ള പ്രചാരണം ഡി വൈ എഫ് ഐ പ്രവര്‍ത്തകരെ തെറ്റിദ്ധരിപ്പിക്കുന്നതിന് വേണ്ടിയാണെന്നും അദ്ദേഹമ പറഞ്ഞു.